നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണയുടെ ആദ്യത്തെ കൺമണി നിയോം ആരാധകർക്ക് പ്രിയങ്കരനാണ്. ഇപ്പോഴിതാ, കുഞ്ഞിന്റെ ആശുപത്രി ദിവസങ്ങളെക്കുറിച്ച് ദിയ തന്റെ പുതിയ വിഡിയോയിൽ പറഞ്ഞതാണ് വൈറൽ.

‘അസുഖം ബാധിച്ചതോടെ കുഞ്ഞിന് 600 ഗ്രാമോളം കുറഞ്ഞു. അവൻ ചിരിക്കുന്നത് പോലുമില്ലായിരുന്നു. എപ്പോഴും ഒരു സങ്കടത്തോടെയാണ് കിടന്നിരുന്നത്. ഞാന്‍ കരഞ്ഞ് കരഞ്ഞ് ബിപി ഒക്കെ ഡൗണ്‍ ആയി. സാധാരണ അവൻ എന്നെപ്പോലെയാണ്. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ആളാണ്. ഇങ്ങനെ സംഭവിച്ചപ്പോൾ ഞങ്ങള്‍ എല്ലാവരും ഡൗണ്‍ ആയിപ്പോയി. ബേബിയുടെ ഫേസ് റിവീലിങ്ങും തിരുവോണവും വിവാഹ വാര്‍ഷിക ദിനവും ഒക്കെയായി സെപ്റ്റംബര്‍ അഞ്ച് ഒരുപാട് ആഗ്രഹിച്ചിരുന്ന ദിവസം ആയിരുന്നു. ജീവിതത്തില്‍ എപ്പോഴും ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. എല്ലാവരും സന്തോഷത്തോടെ നില്‍ക്കുമ്പോഴാണ് പെട്ടെന്ന് ഒരു ഡൗണ്‍ ഉണ്ടായത്. ഞാനിത് പോസിറ്റീവായാണ് എടുക്കുന്നത്. താഴ്ചയുണ്ടാകുമ്പോള്‍ ഉയര്‍ച്ചയുണ്ടാകും. ഇപ്പോള്‍ ഞാന്‍ സന്തോഷത്തിലാണ്. അവന്‍ പൂര്‍ണ ആരോഗ്യവാനായി. പുതിയ ശബ്ദങ്ങളൊക്കെ ഉണ്ടാക്കിത്തുടങ്ങി. ഓണം ആഘോഷിക്കാനുള്ള ഒരു മൂഡില്‍ ആയിരുന്നില്ല. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഉള്ളതുകൊണ്ടു തന്നെ കുഞ്ഞ് പഴയ പൊസിറ്റീവ് ലൈഫിലേക്ക് തിരിച്ചുവരികയാണ്. ഇപ്പോള്‍ അവന്റെ ചിരി കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്’.– ദിയ കൃഷ്ണ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT