‘ഇക്ക... എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നിങ്ങളാണ്’: സജിനു പിറന്നാൾ ആശംസകൾ നേർന്ന് ഷഫ്ന
നടനും ജീവിതപങ്കാളിയുമായ സജിനു പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയനടി ഷഫ്ന.
‘ജന്മദിനാശംസകൾ ഇക്ക... ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു... എനിക്ക് സംഭവിച്ചതിൽ വച്ച് ഏറ്റവും മികച്ച കാര്യം നിങ്ങളാണ്... ഇക്കയ്ക്കൊപ്പം ഈ ലോകം ചുറ്റി സഞ്ചരിക്കാനും ഈ മനോഹരമായ ജീവിതം നമുക്കായി കരുതിവച്ചിരിക്കുന്ന എല്ലാ സാഹസികതകളും പര്യവേക്ഷണം ചെയ്യാനും അനുഭവിക്കാനും ഞാൻ ആഗ്രഹിക്കുന്നു... ഇക്കയ്ക്ക് സന്തോഷം, സമാധാനം, വിജയം, നല്ല ആരോഗ്യം എന്നിവ നേരുന്നു.... ജന്മദിനാശംസകൾ എന്റെ ലവ്...’ എന്നാണ് ഷഫ്ന കുറിച്ചത്. സജിനൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു.
ADVERTISEMENT
സിനിമയിലൂടെ അഭിനയ ലോകത്തെത്തിയ സജിന്റെ കരിയര്‍ മാറ്റിമറിച്ചത് സാന്ത്വനം സീരിയലിലെ ശിവന്‍ എന്ന കഥാപാത്രമാണ്. പ്രേക്ഷകമനസ്സ് കീഴടക്കിയ ബാലതാരമായിരുന്നു ഷഫ്ന നിസാം. പിന്നീട് നായികയായും താരം തിളങ്ങി.
ADVERTISEMENT
ADVERTISEMENT