നടൻ കൃഷ്ണ കുമാർ ജി.യുടെ ഭാര്യ സിന്ധു കൃഷ്ണ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സിന്ധുവിന്റെ പുതിയ ചിത്രങ്ങളും വിഡിയോസുമൊക്കെ വൈറലാകുക പതിവാണ്.

ഇപ്പോഴിതാ, കഴിഞ്ഞ ദിവസം കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഓണം ആഘോഷിക്കുന്നതിനിടെ പകർത്തിയ സിന്ധുവിന്റെ ഒരു വിഡിയോയ്ക്കു താഴെ വന്ന മോശം കമന്റും അതിനൊരു ആരാധിക നൽകിയ മറുപടിയുമാണ് ചർച്ചയാകുന്നത്.

ADVERTISEMENT

പരിപാടിക്കിടെ ഭക്ഷണം വിളമ്പുന്നവർക്ക് സിന്ധു നിർദേശം നൽകുന്നതിനു താഴെ, വ്ലോഗുകളിൽ എപ്പോഴും നിഷ്കളങ്കമായി സംസാരിക്കുന്ന സിന്ധു കൃഷ്ണയുടെ യഥാർത്ഥ മുഖം ഇപ്പോഴാണ് പുറത്ത് വന്നതെന്നും രൂക്ഷമായി സംസാരിക്കുന്നു എന്നും കമന്റെത്തി. ‘സിന്ധുവൊക്കെ പക്കാ ഫേക്ക് ക്യാരക്ടർ ആണ്’ എന്നായിരുന്നു മറ്റൊരാൾ കമന്റിട്ടത്. ഇതിനു താഴെയാണ് ‘അതെന്താ അവർക്ക് ഒന്ന് ദേഷ്യപ്പെട്ട് കൂടേ, അത് കൊള്ളാം’ എന്നു സിന്ധു കൃഷ്ണയെ അനുകൂലിച്ചുള്ള കമന്റെത്തിയത്. ഇതിനെ പിന്തുണച്ച് നിരവധിയാളുകളാണ് കമന്റുകളുമായി പിന്നാലെയെത്തിയത്.

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള കുടുംബമാണ് കൃഷ്ണകുമാറിന്റേത്. മക്കളായ അഹാന, ഇഷാനി, ദിയ, ഹൻസിക എന്നിവരും താരങ്ങളാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT