നടി ഇന്ദിര ദേവി അന്തരിച്ചു. ചക്കപ്പഴം സീരിയലിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ഇന്ദിര ദേവി. ‘ഈ അമ്മ എന്ന തീനാളം അണഞ്ഞു’ എന്ന കുറിപ്പോടെ, ഇന്ദിര ദേവിയോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് നടി സബിറ്റ ജോര്‍ജ് വിയോഗത്തിന്റെ വേദന പങ്കുവച്ചു.

അടുത്തിടെ ഇന്ദിര ദേവിയുടെ രോഗവിവരം സബിറ്റ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു.

ADVERTISEMENT

‘നമ്മുടെ Chakkappazham ത്തിലെ പ്രിയപ്പെട്ട മുത്തശ്ശിക്ക് നല്ല സുഖമില്ല. പ്രായത്തിന്റേതായ health concerns ആണ്. എല്ലാവരുടെയും പ്രാർത്ഥനകൾ മാത്രമാണ് ഇനി Muthassikku വേണ്ടത്. എടി ലളിതേ, നിന്റെ മോളെങ്ങനെ ഇരിക്കുന്നു എന്ന് പോലും ചോദിയ്ക്കാൻ പറ്റാതെയുള്ള ആ കിടപ്പു കണ്ടപ്പോൾ
മനസ്സ് വല്ലാതെ വിങ്ങി. എങ്കിലും ഹൃദയങ്ങളുടെ നെടുവീർപ്പിലൂടെ ഞങൾ പറയേണ്ടതെല്ലാം പരസ്പരം പറഞ്ഞു. 3 years ago, on the last day of our shoot together ( well, you had no idea that it was our last) I promised you that I will be there whenever you ask for my presence. I kept my promise till today Amma. You inspire me with your honesty in everything you say and do. I will cherish our fights filled with love and laughter forever. Love you’.– എന്നാണ് സബിറ്റ കുറിച്ചത്.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ഇന്ദിര ദേവിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT