ഞങ്ങൾ ഇനി രണ്ടല്ല, മൂന്നാണ്....കാത്തിരുന്ന പൊന്നോമന വരുന്നു...സന്തോഷം പങ്കുവച്ച് സായ് കിരൺ
അച്ഛനാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് നടൻ സായ് കിരൺ. തെലുങ്ക് സീരിയല്‍ നടി ശ്രാവന്തിയാണ് താരത്തിന്റെ ഭാര്യ. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം. എട്ട് മാസം ഗർഭിണിയാണ് ശ്രാവന്തി.
‘New Squad Member Arriving Soon…!!!!! ’ എന്നാണ് പ്രിയപ്പെട്ടവളെ ചേർത്തു പിടിച്ചുള്ള ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. വിആർ പ്രഗ്നൻറ്, വി ത്രീ, ഔവർ ലവ് ചൈൽഡ് തുടങ്ങിയ ഹാഷ്ടാഗുകളും ഫോട്ടോകൾക്കൊപ്പം നൽകിയിട്ടുണ്ട്.
ADVERTISEMENT
‘വാനമ്പാടി’ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറിയ നടനാണ് സായ് കിരൺ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകൾ താരത്തിനും ജീവിത പങ്കാളിക്കും ആശംസകളുമായി എത്തി.
ADVERTISEMENT
ADVERTISEMENT