‘ആദ്യത്തെ പ്രഗ്നൻസിയിൽ തൻവിക്കൊപ്പം ഞാനുണ്ടായിരുന്നില്ല, അതിന്റെ കുറവ് ഇതിൽ പരിഹരിക്കും’: വീണ്ടും അമ്മയാകുന്നതിന്റെ സന്തോഷം പങ്കുവച്ച് തൻവി
വീണ്ടും അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് വ്ലോഗർ തൻവി സുധീർ ഘോഷ്. കാനഡയിൽ താമസിക്കുന്ന തൻവി നാല് വയസുകാരൻ ലിയാന്റെ അമ്മയാണ്. ഡിവോഴ്സിന്റെ പടിക്കൽ വരെ എത്തിയ ദാമ്പത്യം നിരന്തര പരിശ്രമത്തിലൂടെ തിരികെ പിടിച്ച തൻവിയും ഭർത്താവ് യോജിക്കും ഇപ്പോൾ ജീവിതത്തിൽ പുതിയൊരു സന്തോഷം കൂടി ലഭിച്ചിരിക്കുന്നു.
ദിയ കൃഷ്ണയുടെയും അഹാന കൃഷ്ണയുടേയും വ്ലോഗുകളിലൂടെയാണ് സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ കൂടിയായ തൻവി സുധീർ ഘോഷ് പ്രേക്ഷകർക്ക് സുപരിചിതയായത്.
പുതിയ വ്ലോഗിലൂടെയാണ് രണ്ടാമത്തെ പ്രഗ്നൻസിയുടെ സന്തോഷം തൻവി പങ്കുവച്ചത്. പ്രഗ്നൻസി ടെസ്റ്റ് പേടിയോടെയാണ് ചെയ്തത്. നെഞ്ച് ഇടിക്കുന്നുണ്ടായിരുന്നു. കുറച്ച് ദിവസമായി പതിവില്ലാതെ നേരത്തെ ഞാൻ ഉറങ്ങുന്നുണ്ടായിരുന്നു. പോരാത്തതിന് ലോവർ ബാക്ക് പെയിനും ചെസ്റ്റ് പെയിനും എല്ലാം ഉണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് പ്രഗ്നൻസി ടെസ്റ്റിന്റെ കിറ്റ് വാങ്ങിയത്. ഇപ്പോൾ നിരന്തരം ചൂയിംഗം ചവച്ചുകൊണ്ടാണ് നടക്കുന്നത്. ഛർദ്ദിയും അതുമായി ബന്ധപ്പെട്ടുള്ള കരച്ചിലും എല്ലാമുണ്ട്. ആദ്യത്തെ പ്രഗ്നൻസിയെക്കാൾ വളരെ ബുദ്ധിമുട്ടേറിയതാണ് ഇതെന്നാണ് തോന്നുന്നത്. കഴിഞ്ഞ പ്രാവശ്യം ഇത്രയും അനുഭവിച്ചിട്ടില്ല. യോജി ഉള്ളതുകൊണ്ട് ഞാൻ ജീവിച്ച് പോകുന്നു. പക്ഷെ ലിയാന് ഞാൻ തന്നെ എല്ലാം ചെയ്യണമെന്ന നിർബന്ധമാണ്. ഞാൻ അടുത്തുണ്ടെങ്കിൽ എല്ലാം അമ്മ ചെയ്യണമെന്ന നിർബന്ധമാണ്. മരുന്നൊന്നും ഛർദ്ദിക്ക് ഏൽക്കുന്നില്ല. പച്ചവെള്ളം കുടിച്ചാൽ പോലും ഛർദ്ദിക്കും. ജോലിക്ക് ഞാൻ പോകുന്നുണ്ട്. അവിടെ പോയാലും ഛർദ്ദിയാണ്. എരിവ് എന്ത് കഴിച്ചാലും ഛർദ്ദിക്കും. പ്ലയിൻ ഫുഡ് കഴിക്കാം. എണ്ണയുടെ സ്മെൽ പോലും പറ്റുന്നില്ല. മധുരം കഴിക്കാമെന്നും തൻവി വിഡിയോയിൽ പറയുന്നു.
ആദ്യത്തെ പ്രഗ്നൻസിക്ക് തൻവിക്കൊപ്പം ഞാനുണ്ടായിരുന്നില്ല. അതിന്റെ കുറവ് എനിക്കിൽ പരിഹരിക്കാൻ അവസരം കിട്ടുമെന്നാണ് യോജി പറയുന്നത്. തൻവിക്ക് മൂന്ന് മാസം ആകാറായി. ഇനിയുള്ള മാസങ്ങളിൽ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാമെന്നും യോജി പറഞ്ഞു. ആദ്യത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്നപ്പോഴാണ് തൻവി കാനഡയിലേക്കു വന്നത്. യോജി സൗദിയിലായിരുന്നു. പ്രസവ സമയത്തടക്കം തൻവിക്ക് ആരും സഹായത്തിനുണ്ടായിരുന്നില്ല.