ഒറ്റനോട്ടത്തിൽ ദയ ആണെന്നു കരുതി! മഞ്ജു പിള്ളയുടെ സ്റ്റൈലിഷ് മേക്കോവർ
നടി മഞ്ജു പിള്ളയുടെ സ്റ്റൈലിഷ് മേക്കോവർ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഒരു മോഡലിനെപ്പോലെ അതീവ സുന്ദരിയായാണ് താരത്തിന്റെ പുതിയ ലുക്ക്.
‘ഒരു സ്ത്രീയുടെ ഏറ്റവും വലിയ ശക്തി, സ്വയം സ്നേഹിക്കുകയും, സ്വയം ആയിരിക്കുകയും, അവൾക്ക് കഴിയില്ലെന്ന് വിശ്വസിക്കാത്തവരുടെ ഇടയിൽ തിളങ്ങുകയും ചെയ്യുന്നതിലാണ്’.– എന്നാണ് വിഡിയോയ്ക്കൊപ്പം മഞ്ജു കുറിച്ചത്.
ADVERTISEMENT
പെട്ടന്നു കണ്ടപ്പോൾ മകൾ ദയ ആണെന്നോർത്തെന്നും മഞ്ജു തീരെ ചെറുപ്പമായെന്നുമൊക്കെയാണ് കമന്റുകൾ. മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തും സോഷ്യൽ മീഡിയയിൽ സജീവമാണ്. അമ്മയോടൊപ്പമുള്ള ദയയുടെ സ്റ്റൈലിഷ് ഫോട്ടോകൾ വൈറലായിരുന്നു.
ADVERTISEMENT
ADVERTISEMENT