Saturday 19 March 2022 10:04 AM IST : By സ്വന്തം ലേഖകൻ

‘മോൻ രാത്രികളില്‍ ശ്വാസം എടുക്കാനാകാതെ വിഷമിക്കുന്നു, കാണുമ്പോൾ സഹിക്കില്ല’: മകന്റെ സർജറി: ബഷീര്‍ ബഷി പറയുന്നു

basheer

തന്റെ ഇളയമകൻ മുഹമ്മദ് സൈഗം ബഷീർ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതായി നടൻ ബഷീര്‍ ബഷി.

‘സൈഗുവിന് ഉറങ്ങുമ്പോള്‍ ശ്വാസ തടസം നേരിടുന്നുണ്ട്. മൂന്നാം വയസില്‍ ആണ് അവന്റെ മൂക്കില്‍ ദശ വളരുന്നതായി കണ്ടെത്തിയത്. അന്ന് ഡോക്ടറെ കാണിച്ചപ്പോള്‍ മൂക്കിലൊഴിക്കാനുള്ള മരുന്ന് തരികയായിരുന്നു. ഇപ്പോള്‍‌ അവന് അഞ്ച് വയസുണ്ട്. അന്ന് ഡോക്ടര്‍ പറഞ്ഞത് സാധാരണ കുട്ടികളില്‍ മരുന്നൊഴിച്ച്‌ കഴിയുമ്പോള്‍
തനിയെ മാറും എന്നാണ്. സൈഗുവിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. ദശ വളര്‍ന്ന് രാത്രികളില്‍ ശ്വാസം കിട്ടാന്‍ അവന്‍ വിഷമിക്കുന്ന അവസ്ഥയാണ്. വായില്‍ കൂടെയാണ് അവന്‍ പലപ്പോഴും ശ്വാസം എടുക്കുന്നത്. അത് കാണുമ്പോള്‍ നമുക്ക് ഭയമാകും. നിങ്ങള്‍ എല്ലാവരും അവന് വേണ്ടി പ്രാര്‍ഥിക്കണം’. – ഭാര്യ മഷൂറയുടെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ബഷീര്‍ ബഷി പറയുന്നത്.