അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായി. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്.
സീരിയലുകളിലും സിനിമകളിലും സജീവമാണ് ക്രിസ് വേണുഗോപാൽ. മിനിസ്ക്രീൻ താരമാണ് ദിവ്യ ശ്രീധർ. ‘പത്തരമാറ്റ്’ സീരിയലിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.