Tuesday 14 November 2023 03:37 PM IST : By സ്വന്തം ലേഖകൻ

‘എന്റെ ചേച്ചിക്ക് പറ്റിയ ആളാണ് ജി.പി ചേട്ടൻ... കാരണം’: സദസിൽ ചിരിപൊട്ടിച്ച് കീർത്തന: പ്രണയം നിറച്ച് വിവാഹ നിശ്ചയ വിഡിയോ

gopika-and-gp

സർപ്രൈസുകളിൽ വലിയ സർപ്രൈസായിരുന്നു ആ വിവാഹ നിശ്ചയം. നടൻ ജിപിയും ടെലിവിഷൻ താരം ഗോപിക അനിലും ഒരുമിക്കുന്നുവെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

അഷ്ടമി ദിനത്തിലെശുഭമുഹൂർത്തത്തിൽ വീട്ടുകാരുടെ അനുഗ്രഹത്തോടെ ഒന്നാകാൻ തീരുമാനിച്ച വിവരം താരജോഡി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ പ്രണയം നിറയുന്ന ചിത്രങ്ങൾക്കു പിന്നാലെ വിവാഹ നിശ്ചയത്തിലെ ഹൃദ്യ നിമിഷങ്ങൾ കോർത്തിണക്കി വിഡിയോയും പങ്കുവയ്ക്കുയാണ് ഈ പ്രണയ ജോഡി. ചിരിയും പ്രണയവും സരസമായ നിമിഷങ്ങളും ഇഴചേർന്ന വിഡിയോ ‘ജി ആൻഡ് ഡി എൻഗേജ്മെന്റ്’ എന്ന പേരിലാണ് യൂട്യൂബിൽ പങ്കുവച്ചത്.

വിവാഹ നിശ്ചയ വേദിയിലേക്കുള്ള ജിപിയുടെയും ഗോപികയുടേയും ഒരുക്കങ്ങൾ ചിരിയുടെ മേമ്പൊടിയിൽ പങ്കുവച്ചിട്ടുണ്ട്. ചേച്ചി ഗോപികയെ കുറിച്ചുള്ള കീർത്തനയുടെ വാക്കുകളാണ് വിഡിയോയുടെ മറ്റൊരു ഹൈലൈറ്റ്.

അമ്മയെക്കാളും അച്ഛനേക്കാളും തനിക്ക് ഏറ്റവും പേടി ചേച്ചിയെ ആണെന്ന് കീർത്തനയുടെ വാക്കുകൾ.

‘ചേച്ചി എനിക്ക് സെക്കന്റ് മദറാണ്. വഴക്കു പറയുമ്പോഴാണ് ഏറ്റവും വിഷമം. എന്തുകൊണ്ടും തന്റെ ചേച്ചിക്ക് പറ്റിയ ആളാണ് ജിപി ചേട്ടന്‍. കാരണം രണ്ടു പേരും ഓപ്പോസിറ്റാണ്.’– ചിരിയോടെ കീർത്തനയുടെ വാക്കുകൾ.

ഒരു യാത്രയുടെ സാഫല്യമാണ് ഇരുവരുടേയും പ്രണയമെന്ന് ഗോവിന്ദ് പദ്മസൂര്യയുടെ അമ്മ പറയുന്നു. കല്യാണത്തിൽ നിന്നും വഴുതിമാറി നടന്നിരുന്ന രണ്ടുപേരെ യോജിപ്പിക്കുക എന്ന ത് വലിയൊരു കൃത്യമായിരുന്നു. അതിന്റെ സന്തോഷം ഇരുവരുടെയും കൂടിച്ചേരലിനുണ്ടെന്ന് ജിപിയുടെ അമ്മ പറയുന്നു.

വിഡിയോ കാണാം: