കരിക്ക് വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ നടൻ കിരൺ വിയ്യത്ത് വിവാഹിതനായി. ആതിരയാണ് വധു. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ കരിക്ക് ടീമിലെ അംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
വിവാഹ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയാണ് കിരണ്‍. എംടെക് പൂർത്തിയാക്കിയ ശേഷമാണ് വെബ് സീരിസിന്റെ ഭാഗമായത്.