Wednesday 28 September 2022 10:25 AM IST : By സ്വന്തം ലേഖകൻ

‘എത്രയും പെട്ടെന്ന് നിങ്ങൾ ഓരോരുത്തരിലേക്കും എത്തിച്ചേരാൻ ഞാൻ ശ്രമിക്കുന്നതാണ്’: സന്തോഷം കുറിച്ച് റോൺസൺ

ronson

ശരീരസൗന്ദര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന താരമാണ് റോൺസൺ. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ താരം പങ്കുവച്ച ഒരു വിഡിയോയും പോസ്റ്റും ആരാധകരെ ഞെട്ടിച്ചു. സിക്സ്പാക്ക് ബോഡി മാറി കുടവയറുമായി നിൽക്കുന്ന റോൺസണായിരുന്നു വിഡിയോയിൽ.

‌‌ബിഗ് ബോസിൽ പങ്കെടുത്ത താരം തന്റെ 92 ദിവസത്തെ ജീവിത ക്രമത്തിൽ വന്ന മാറ്റമാണ് ഈ ലുക്ക് വ്യത്യാസത്തിനു കാരണമെന്ന് വ്യക്തമാക്കിയിരുന്നു. ഒപ്പം കുടവയറു കുറക്കാൻ തന്റെയൊപ്പം ആരൊക്കെ കൂടുന്നുണ്ടെന്ന ചോദ്യത്തോടെ ഒരു ചലഞ്ചിനും തുടക്കമിട്ടിരുന്നു. ഇപ്പോഴിതാ, അതിനു വൻ പ്രതികരണം ലഭിക്കുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.
1200ഓളം ആളുകളാണ് വയറു കുറച്ച് ആരോഗ്യമുള്ള ശരീരം നിലനിർത്താൻ തനിക്ക് സന്ദേശം അയച്ചതെന്ന് താരം വെളിപ്പെടുത്തുന്നു.

‘ഇതിനോടകം തന്നെ കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമായി 1200- ഓളം ആളുകൾ മെസ്സേജുകൾ വാട്സാപ്പിൽ എന്നോടൊപ്പം ഈ fitness യാത്രയിൽ ചേരാനായി ആഗ്രഹം അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ ഈ response കണ്ടു ഞാൻ അക്ഷരാർത്ഥത്തിൽ മിങ്ങളോളപ്പെട്ടിരിക്കുകയാണ്. ഒപ്പം ഒരുപാട് സന്തോഷവുമുണ്ട്. ഞാൻ ഒറ്റയ്ക്കു ഇത് കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ എല്ലാവരിലേക്കും എന്റെ സന്ദേശങ്ങൾ എത്താൻ വൈകുന്നത് കൊണ്ട് ആരും നിരാശരാകരുത്. പലരും ഇതിന്റെ ‘fees payment’ ഒക്കെ ചോദിക്കുന്നുണ്ട്. ഞാൻ നേരത്തെ പറഞ്ഞത് വീണ്ടും ആവർത്തിക്കുന്നു. നിങ്ങളുടെ സ്നേഹവും സൗഹൃദവും ആണ് എന്റെ പ്രതിഫലം. എത്രയും പെട്ടെന്ന് നിങ്ങൾ ഓരോരുത്തരിലേക്കും എത്തിച്ചേരാൻ ഞാൻ ശ്രമിക്കുന്നതാണ്. ആരെയെങ്കിലും വിട്ടു പോയതോ അല്ലെങ്കിൽ പുതിയതായി join ചെയ്യാൻ ആഗ്രഹിക്കുന്നവരോ ഉണ്ടെങ്കിൽ comment boxil #getfitwithron എന്ന് type ചെയ്യുക. ഞാൻ ബന്ധപ്പെടുന്നതായിരിക്കും. I will be updating u soon..