നടനും മുന്‍ ബിഗ് ബോസ് താരവുമായ ഫിറോസ് ഖാനൊപ്പമുള്ള തന്റെ ദാമ്പത്യ ജീവിതം നിയമപരമായി വേർപിരിയുകയാണെന്ന് നടി സജ്ന നൂർ വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. പിന്നാലെ, ഇക്കാര്യത്തിൽ വിശദീകരണം നൽകി ഫിറോസും രംഗത്തെത്തി.
എന്നാൽ, തന്റെ അഭിമുഖത്തിലെ ഭാഗങ്ങൾ മോശം തലക്കെട്ടുകൾ നൽകി ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സജ്ന. എന്തിനാണ് ഇങ്ങനെ ഒക്കെ പറഞ്ഞുണ്ടാക്കുന്നത്? എന്ന കുറിപ്പോടെയാണ് സജ്ന വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ സംഭവത്തിലേക്ക് ഷിയാസ് കരീമിനെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും സജ്ന പറയുന്നു. ഷിയാവും തങ്ങളുടെ ഫാമിലിയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന തരത്തിലുള്ള തലക്കെട്ടുകൾ വരുന്നത് തീർത്തും തെറ്റാണെന്നും താരം വ്യക്തമാക്കി.
അതേ സമയം, പത്തുവർഷത്തോളം കൂടെ നിന്ന ആൾ അകന്നു പോകുമ്പോഴുണ്ടാകുന്ന ശൂന്യത വളരെ വലുതാണെന്ന് ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഫിറോസ് ഖാൻ പറഞ്ഞു.