Monday 27 May 2024 01:02 PM IST : By സ്വന്തം ലേഖകൻ

മകന്റെ പിറന്നാൾ ആഘോഷമാക്കി ശാലു, കുടുംബചിത്രങ്ങൾ വൈറൽ

shalu

ഇളയമകന്റെ ജൻമദിനാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ച് മിനിസ്ക്രീൻ താരം ശാലു കുര്യൻ. ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള തന്റെ മനോഹര ചിത്രങ്ങൾ ശാലു പോസ്റ്റ് ചെയ്തത് ഇതിനകം ശ്രദ്ധേയമാണ്.

‘Happy birthday our dear kochu thallukolli. appa amma chetta loves you so much. May god shower all his blessings on you’.– എന്നാണ് മകന്റെ ചിത്രം പങ്കുവച്ച് താരം കുറിച്ചത്.

ജന്മദിനം ആശംസിച്ചുകൊണ്ട് നിരവധിയാളുകളാണ് കമന്റുകളുമായി എത്തുന്നത്.

സൂപ്പർഹിറ്റ് പരമ്പര ‘ചന്ദനമഴ’യിലൂടെ ശ്രദ്ധേയയായ താരമാണ് ശാലു കുര്യൻ. വർഷ എന്ന കഥാപാത്രത്തെയാണ് ശാലു കുര്യൻ അവതരിപ്പിച്ചത്. 2017ൽ ആയിരുന്നു ശാലുവിന്റെ വിവാഹം. മെൽവിൻ ഫിലിപ്പ് ആണ് ജീവിതപങ്കാളി. രണ്ട് കുട്ടികളാണ് ഇവർക്ക്.