നാളുകളായി തുടർന്നുവന്നിരുന്ന സിനിമാ പ്രതിസന്ധിക്ക് അവസാനം. എക്സിബിറ്റേഴ്സ് ഫെഡറേഷൻ തിയറ്റർ സമരം പിൻവലിച്ചു. സർക്കാർ ചർച്ചയ്ക്കു വിളിച്ചതിന്റെ അടിസ്ഥാനത്തിലാണു സമരം പിൻവലിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കുന്നു. തിയറ്ററുകൾക്കെതിരെ പ്രതികാര നടപടിയുണ്ടായാൽ മുഖ്യമന്ത്രി ഇടപെടണമെന്നും ഫെ‍ഡറേഷൻ

നാളുകളായി തുടർന്നുവന്നിരുന്ന സിനിമാ പ്രതിസന്ധിക്ക് അവസാനം. എക്സിബിറ്റേഴ്സ് ഫെഡറേഷൻ തിയറ്റർ സമരം പിൻവലിച്ചു. സർക്കാർ ചർച്ചയ്ക്കു വിളിച്ചതിന്റെ അടിസ്ഥാനത്തിലാണു സമരം പിൻവലിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കുന്നു. തിയറ്ററുകൾക്കെതിരെ പ്രതികാര നടപടിയുണ്ടായാൽ മുഖ്യമന്ത്രി ഇടപെടണമെന്നും ഫെ‍ഡറേഷൻ ആവശ്യപ്പെട്ടു. തിയറ്ററുകളിൽ ഇന്നു മുതൽ പ്രദർശനം ആരംഭിക്കും.

എക്സിബിറ്റേഴ്സ് ഫെഡറേഷനിൽ അംഗങ്ങളായിരുന്ന 73 തിയറ്ററുകൾ സമരം അവസാനിപ്പിച്ചു തമിഴ് ചിത്രമായ ‘ഭൈരവ’ റിലീസ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടനും നിർമാതാവുമായി ദിലീപിന്റെ കാർമികത്വത്തിൽ നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ, മൾട്ടിപ്ലെക്സ് ഉടമകൾ, സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ, തിയറ്റർ ബിസിനസിലുള്ള ചലച്ചിത്ര സാങ്കേതിക പ്രവർത്തകർ തുടങ്ങിയവർ ചേർന്നു പുതിയ സംഘടനയുണ്ടാക്കുന്നതിനുള്ള തയാറെടുപ്പിലാണ്. അവർ ഇന്നു യോഗം ചേർന്നു സംഘടന പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്.

ഫെഡറേഷന്റെ വിലക്കു ലംഘിച്ചു കഴിഞ്ഞ ദിവസം 31 തിയറ്ററുകൾ തമിഴ് ചിത്രം ഭൈരവ റിലീസ് ചെയ്തിരുന്നു. ഇന്നലെ 42 തിയറ്ററുകൾ കൂടി ചിത്രം പ്രദർശിപ്പിച്ചു തുടങ്ങിയതോടെ മൊത്തം 240ൽ ഏറെ റിലീസ് കേന്ദ്രങ്ങളായി. ട്രഷറർ സാജു ജോണിയുടെ രാജിയും ഫെഡറേഷൻ നേതൃത്വത്തിനു തിരിച്ചടിയാകുയും ചെയ്തു. തിയറ്ററുകളിൽനിന്നുള്ള വരുമാന വിഹിതത്തിൽ സ്വന്തം പങ്ക് 40ൽ നിന്ന് 50 ശതമാനമായി വർധിപ്പിച്ചില്ലെങ്കിൽ റിലീസ് ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്നു ഫെഡറേഷൻ പ്രഖ്യാപിച്ചതാണു പ്രതിസന്ധിക്കു വിത്തിട്ടത്.

ഫെഡറേഷന്റെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കില്ലെന്നു നിർമാതാക്കളും വിതരണക്കാരും വ്യക്തമാക്കുകയും ചെയ്തിരുന്നു. രൂക്ഷമായ ഭിന്നത പുതിയ സംഘടനയുടെ പിറവിയിലാണ് എത്തിച്ചത്. സൗകര്യമുള്ള ഏതു തിയറ്ററിലും സിനിമ റിലീസ് ചെയ്യാനുള്ള സാഹചര്യവും ഒരുങ്ങി.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT