മരണത്തിന്‍റെ മുന്നിലും ചിരിക്കാന്‍ പറഞ്ഞുതന്ന രാജാറാമിന്‍റെ ഓര്‍മകളില്‍ മകൾ സൗഭാഗ്യ വെങ്കിടേഷ്
അച്ഛന്റെ പ്രിയപ്പെട്ട മകളാണ് സൗഭാഗ്യ. എന്തിനും ഏതിനും അച്ഛൻ വേണം. രാജാറാമിനാണെങ്കിൽ മകളെ പിരിയുന്നത് ഓര്‍ക്കുന്നതു പോലും വിഷമമവും. മരണത്തിന്‍റെ മുന്നിലും ചിരിക്കാന്‍ പറഞ്ഞ രാജാറാമിന്‍റെ ഓര്‍മകൾ വനിതയുമായി പങ്കുവയ്ക്കുകയാണ് മകൾ സൗഭാഗ്യ വെങ്കിടേഷ്. ;സ്വർഗമായിരുന്നു ഞങ്ങളുടെ വീട്. അമ്മ

അച്ഛന്റെ പ്രിയപ്പെട്ട മകളാണ് സൗഭാഗ്യ. എന്തിനും ഏതിനും അച്ഛൻ വേണം. രാജാറാമിനാണെങ്കിൽ മകളെ പിരിയുന്നത് ഓര്‍ക്കുന്നതു പോലും വിഷമമവും. മരണത്തിന്‍റെ മുന്നിലും ചിരിക്കാന്‍ പറഞ്ഞ രാജാറാമിന്‍റെ ഓര്‍മകൾ വനിതയുമായി പങ്കുവയ്ക്കുകയാണ് മകൾ സൗഭാഗ്യ വെങ്കിടേഷ്.
"സ്വർഗമായിരുന്നു ഞങ്ങളുടെ വീട്. അമ്മ മിക്കപ്പോഴും ഡാന്‍സിന്‍റെയും സീരിയലിന്‍റെയും ഒക്കെ തിരക്കിലായിരിക്കും. എപ്പോഴും തമാശ പറയുന്ന, ചിരിക്കുന്ന അച്ഛനെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഭയങ്കര ബ്യൂട്ടി കോൺഷ്യസായിരുന്നു. സൗന്ദര്യം ഇല്ലാതാകുന്ന ഒരു പരിപാടിക്കും നിന്നു തരില്ല. എന്നെ സ്കൂളിൽ കൊണ്ടു വിടുമ്പോള്‍ എല്ലാവരും ചോദിക്കും ‘ആങ്ങളയാണോ’ എന്ന്. അതൊക്കെ കേൾക്കുന്നത് ഭയങ്കര ഇഷ്ടമായിരുന്നു. എന്നോടു പറയും. ‘കെളവീ, നീയെന്തിനാ അച്ഛനാണെന്ന് പറഞ്ഞത്, ബോയ് ഫ്രണ്ടാണെന്ന് പറഞ്ഞാൽ പോരാരുന്നോ...?’
പനി കൂടി ഐസിയുവിൽ കിടക്കുന്ന ഒരു ദിവസം അച്ഛൻ പറഞ്ഞു, ‘ഈ സിസ്റ്റർമാരെല്ലാം എന്നെ അച്ഛാ എന്നാ വിളിക്കുന്നത്. എന്റെയൊരു നല്ല ഫോട്ടോ നീ കാണിച്ചു കൊടുക്ക്. എനിക്കത്ര പ്രായമൊന്നുമില്ലെന്ന് അറിയട്ടെ.’ ഐസിയുവിൽ ആറേഴ് ദിവസം കിടന്നതു െകാണ്ടു താടിയൊക്കെ വളർന്നിരുന്നു. അച്ഛന്റെ നിർബന്ധപ്രകാരം ഒരു ബ്യൂട്ടീഷ്യനെ കൊണ്ടുവന്ന് താടിയൊക്കെ കളഞ്ഞു. അച്ഛൻ പറഞ്ഞതനുസരിച്ച് അപ്പോൾ ഐസിയുവിലുണ്ടായിരുന്ന എല്ലാവരേയും താടിയൊക്കെ കളഞ്ഞ് സുന്ദരക്കുട്ടപ്പൻമാരാക്കി." സൗഭാഗ്യ പറയുന്നു.
അഭിമുഖത്തിന്റെ പൂർണ്ണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം