ആക്ഷന്‍, കട്ട്...പറഞ്ഞ് കസേരയില്‍ തൊപ്പി വച്ചിരുന്ന് സിനിമാ പ്രവര്‍ത്തകരെ മുഴുവന്‍ നിയന്ത്രിക്കുന്ന സംവിധായകനായി അധികാര കസേരയില്‍ ഇരിക്കുന്നയാളല്ല പെയിന്‍ പണി മുതല്‍ പോസ്റ്റര്‍ ഒട്ടിക്കല്‍ വരെ ചെയ്യുന്ന എളിമയോടെ സൗഹൃദപരമായി തന്റെ സഹപ്രവര്‍ത്തകരെ മുഴുവന്‍ മുന്നോട്ട് കൊണ്ട് പോകുന്ന നവ സിനിമയിലെ

ആക്ഷന്‍, കട്ട്...പറഞ്ഞ്  കസേരയില്‍ തൊപ്പി വച്ചിരുന്ന് സിനിമാ പ്രവര്‍ത്തകരെ മുഴുവന്‍  നിയന്ത്രിക്കുന്ന സംവിധായകനായി അധികാര കസേരയില്‍ ഇരിക്കുന്നയാളല്ല പെയിന്‍ പണി മുതല്‍ പോസ്റ്റര്‍ ഒട്ടിക്കല്‍ വരെ ചെയ്യുന്ന എളിമയോടെ സൗഹൃദപരമായി തന്റെ സഹപ്രവര്‍ത്തകരെ മുഴുവന്‍ മുന്നോട്ട് കൊണ്ട് പോകുന്ന നവ സിനിമയിലെ മികച്ച നവ സിനിമാ സംവിധായകരുടെ പട്ടികയിലേക്കാണ്  ശ്രീജിത്ത് വിജയ് എന്ന നവാഗത സംവിധായകനും. കുഞ്ചാക്കോ ബോബനും അദിഥി രവിയും ശാന്തികൃഷ്ണയും മുഖ്യ താരങ്ങളാകുന്ന കുട്ടനാടന്‍ മാര്‍പാപ്പ നാളെ റിലീസ് ചെയ്യാനിരിക്കെ അജിത് സോമനാഥന്‍ എന്നയാള്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. പബ്ലിസിറ്റിയല്ല ഒരു സിനിമാ ചിത്രീകരണത്തിലെ യഥാര്‍ത്ഥ ചിത്രം പകര്‍ത്തിയ കുറിപ്പ് കാണാം.

ഇത് ഞാൻ ലൊക്കേഷനിൽ വെച്ച് എടുത്ത ഒരു സ്റ്റിൽ ആണ്....മതിലിൽ പെയിന്റ് ചെയ്യുന്നത് ആർട്ട്‌ ഡിപ്പാർട്ട്മെന്റിൽ വർക്ക്‌ ചെയ്യുന്ന ആരുമല്ല..."കുട്ടനാടൻ മാർപ്പാപ്പയുടെ" ഡയറക്ടർ ശ്രീജിത്ത്‌ വിജൻ ആണ് . ഒരു ചെയറിൽ ഇരുന്നു "ആക്ഷൻ, കട്ട്‌" എന്ന് മാത്രം പറയാതെ തന്റെ കന്നി സംവിധാന സംരഭത്തിനു വേണ്ടി എല്ലാ മേഖലയിലും ഓടി നടന്നു വർക്ക്‌ ചെയ്ത ഈ സംവിധായകന്റെ ഒരു സ്വപ്നമാനു നാളെ തീയറ്ററുകളിൽ എത്തുന്നത്. സ്വന്തം ചിത്രമായ പരീതു പണ്ടാരിയുടെ പോസ്റ്റർ ഒട്ടിച്ച സംവിധായകൻ ഇല്യാസ് പൂക്കുട്ടിയും നമ്മുടെ കണ്മുന്നിൽ ഉണ്ട് .സിനിമയുടെ C.D ഇറങ്ങുമ്പോൾ കൊള്ളാം എന്ന് പറഞ്ഞു മുൻപ് ഇറങ്ങിയ സിനിമകളുടെ അവസ്ഥ ഈ ചിത്രത്തിനു ഉണ്ടാകരുത്...നാളെ നിങ്ങൾ തീയറ്ററിൽ ഈ ചിത്രത്തിനു വിധിയെഴുതണം..... പ്രാർത്ഥനകളോടെ പണം മുടക്കിയവരും പണിയെടുത്തവരും...

മലയാളം മൂവി മേക്കേഴ്സ് ആന്‍ഡ് ഗ്രാന്‍ഡെ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഷ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. റേഷന്‍കട നടത്തുന്ന മേരിയുടെ ഏക മകനാണ് ജോണ്‍. ന്യൂ ജനറേഷന്‍ ഫോട്ടോഗ്രാഫറായി നാട്ടിലെ കല്യാണങ്ങളിലെല്ലാം നിറഞ്ഞുനില്‍ക്കുന്ന ജോണിനെ ചെറുപ്പക്കാരികളില്‍ പലര്‍ക്കും ഇഷ്ടമാണ്. ജോണിന്റെ മനസ്സില്‍ കുടിയേറിയത് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മച്ചന്റെ മകളും മെഡിക്കല്‍ വിദ്യാര്‍ഥിനിയുമായ ജെസ്സിയാണ്. ഇവരുടെ ജീവിത മുഹൂര്‍ത്തങ്ങളാണ് സിനിമ. ജോണ്‍ ആയി ചാക്കോച്ചനെത്തുമ്പോള്‍ അതിഥി രവിയാണ് ജെസ്സിയെ അവതരിപ്പിക്കുന്നത്.

ഉമ്മച്ചന്‍, മൊട്ട എന്നിവരെ അവതരിപ്പിക്കുന്നത് ഇന്നസെന്റ്, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി എന്നിവരാണ്. ഇവര്‍ക്ക് പുറമേ അജു വര്‍ഗീസ്, രമേഷ് പിഷാരടി, സുനില്‍ സുഖദ, ഹരീഷ് കണാരന്‍, ടിനിടോം, സലിംകുമാര്‍, ദിനേശ്, വിനോദ് കെടാമംഗലം, സാജന്‍ പള്ളുരുത്തി, ശാന്തികൃഷ്ണ, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന താരങ്ങളാണ്. സംവിധായകന്റേതാണ് തിരക്കഥയും. സംഗീതം : രാഹുല്‍രാജ്. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും സുനില്‍ എസ്. പിള്ള എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT