പ്രണയത്തിന്റെ സംഗീതമാണ് ജയറാമിന് പാർവതി. കഴിഞ്ഞ മുപ്പത് വർഷങ്ങളായി ആ പ്രണയം പകരുന്ന തണുപ്പിലും തണലിലുമാണ് ജയറാമിന്റെ ജീവിതം. വിടർന്ന കണ്ണുകളിൽ ചിരിയൊളിപ്പിച്ച നായികയോട് തോന്നിയ ആരാധന. അ‌ത് ജയറാമിന്റെ മനസ്സിൽ ഇഷ്ടമായും പ്രണയമായും വളർന്നു. ആ പ്രണയത്തിന്റെ ഇഴയകലാത്ത കരുത്തുമായാണ് ജീവിത യാത്രയിൽ ജയറാം പാർവതിയുടെ ​കൈ പിടിച്ചത്. അ‌ങ്ങനെ സിനിമയിലെ നായികാ നായകൻമാർ ജീവിതത്തിന്റെ വെള്ളിത്തിരയിലും ഹിറ്റ് ​​​​ജോഡികളായി. വനിതയ്ക്ക് നൽകിയ പ്രത്യേക ഫോട്ടോ ഷൂട്ടിലും മുപ്പത് കഴിഞ്ഞിട്ടും മങ്ങാത്ത പ്രപണയത്തിന്റെ അ‌ഗ്നി ഇരുവരുടെയും മുഖത്ത് തിളക്കം പകരുന്നുണ്ടായിരുന്നു.

1.

ADVERTISEMENT

2. 

ADVERTISEMENT
ADVERTISEMENT