`മമ്മൂക്ക പറഞ്ഞു, നിനക്ക് നമ്മളെയൊന്നും മൈൻഡ് ചെയ്യാൻ സമയമില്ലല്ലോ? അങ്കിളിന്റെ നായിക കാർത്തിക പറയുന്നു
കാർത്തികയ്ക്ക് ഇത് ഡബിൾ ധമാക്ക. ആദ്യം മലയാള സിനിമയിലെ യംഗ് സൂപ്പർസ്റ്റാർ ദുൽഖർ സൽമാനൊപ്പം സി.ഐ.എയിൽ അരങ്ങേറ്റം. രണ്ടാമത്തെ ചിത്രം ഏതെന്ന് ചിന്തിച്ചിരിക്കുമ്പോൾ ദേ വിളിയെത്തുന്നു, മമ്മൂട്ടിയുടെ നായികയായി അങ്കിളിൽ. പൂ മോഹിച്ചവൾക്ക് പൂക്കാലം കിട്ടിയ അവസ്ഥ. കാർത്തികയുടെ വാക്കുകളിൽ പറഞ്ഞാൽ, ഇന്ദ്രന്റെ

കാർത്തികയ്ക്ക് ഇത് ഡബിൾ ധമാക്ക. ആദ്യം മലയാള സിനിമയിലെ യംഗ് സൂപ്പർസ്റ്റാർ ദുൽഖർ സൽമാനൊപ്പം സി.ഐ.എയിൽ അരങ്ങേറ്റം. രണ്ടാമത്തെ ചിത്രം ഏതെന്ന് ചിന്തിച്ചിരിക്കുമ്പോൾ ദേ വിളിയെത്തുന്നു, മമ്മൂട്ടിയുടെ നായികയായി അങ്കിളിൽ. പൂ മോഹിച്ചവൾക്ക് പൂക്കാലം കിട്ടിയ അവസ്ഥ. കാർത്തികയുടെ വാക്കുകളിൽ പറഞ്ഞാൽ, ഇന്ദ്രന്റെ വീട്ടിൽ ചന്ദ്രൻ വിരുന്നു വന്നുവെന്ന് പറയുന്ന മാതിരി ഒരു ഫീൽ.
തീയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണങ്ങള്‍ വന്നു തുടങ്ങിയതോടെ ആഹ്ളാദം ഇരട്ടിയായി. താനുൾപ്പെടെയുള്ള പെൺകുട്ടികളുടെ ജീവിതത്തിന്റെ നേർസാക്ഷ്യമാണ് അങ്കിളെന്ന് കാർത്തിക പറയും. `പുതിയ തലമുറയിലെ പെൺകുട്ടികളുടെ കഥയാണ് `അങ്കിൾ’. ഓരോ പെൺകുട്ടിയുടെയും ജീവിതത്തിൽ അവിചാരിതമായെങ്കിലും ഇത്തരം അങ്കിളുമാർ കടന്നു വരാറുണ്ട്. നമ്മുടെ ജീവിതത്തെ ഏതു വിധേനയും സ്വാധീനിക്കുന്നവരാകാം അവർ. ഓരോരുത്തർക്കും ഹീറോയോ വില്ലനോ ആകുന്നത് അവരവരുടെ തീരുമാനങ്ങളാകും. അല്ലെങ്കിൽ സാഹചര്യങ്ങളാകും.`– പുതിയ വിശേഷങ്ങൾ ‘വനിത ഓൺലൈനുമായി’ പങ്കുവയ്ക്കുകയാണ് കാർത്തിക.
`മമ്മൂക്ക വില്ലനോ നായകനോ`?
`അത് തീരുമാനിക്കേണ്ടത് പ്രേക്ഷകനാണ്. ഒന്നുറപ്പാണ്, മമ്മൂക്കയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ‘അങ്കിളിലെ’ കൃഷ്ണകുമാർ. പെൺമക്കളെ പുറത്തു പഠിക്കാൻ വിടുന്ന ഏതൊരു മാതാപിതാക്കൾക്കും ഉള്ള ആധി ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ സമകാലിക പ്രാധാന്യവും അത് തന്നെ.
സിഐഎ കഴിഞ്ഞ് വലിയ ഇടവേള വന്നല്ലോ?
സത്യത്തിൽ മികച്ച സിനിമയ്ക്കുള്ള കാത്തിരിപ്പിലായിരുന്നു. ആ കാത്തിരിപ്പ് അവസാനിച്ചത് `അങ്കിളിലാണ്. ജോയ് മാത്യൂ അങ്കിളാണ് ഈ സിനിമയിലേക്ക് ക്ഷണിക്കുന്നത്. അഭിനയപ്രാധാന്യമുള്ളതും വെല്ലുവിളി നിറഞ്ഞതുമായ ചിത്രം ആയതു കൊണ്ടാകും സ്ക്രീൻ ടെസ്റ്റിനും ഏറെ നാളത്തെ ചർച്ചകൾക്കുമൊടുവിലാണ് നായികയാൻ ക്ഷണിച്ചത്`.
ദുൽഖറിന്റെ നായിക മമ്മൂട്ടിയുടെ നായികയായ അനുഭവം?
`ഷൂട്ടിംഗിന്റെ ആദ്യ നാളുകളിൽ ഒരേയൊരു കമ്പനി ഗണപതി മാത്രമായിരുന്നു. പിന്നെ പതിയെ മമ്മൂക്കയുമായി ചങ്ങാത്തം കൂടാനായി ശ്രമം. തന്റെ ഷെഡ്യൂൾ കഴിഞ്ഞ് ഗണപതി പോകുക കൂടി ചെയ്തതോടെ മമ്മൂക്കയുടെ കൂടെ എങ്ങനെയും കൂട്ടുകൂടാൻ തീരുമാനിച്ചു. അടുത്തെത്തിയപ്പോൾ ഉടനെത്തി മമ്മൂക്കയുടെ കമന്റ്. `നിനക്ക് നമ്മളയൊന്നും മൈൻഡ് ഇല്ലല്ലോ, പുതിയ കമ്പനി കിട്ടിയില്ലേ?` അതൊരു നല്ല സൗഹൃദത്തിന്റെ തുടക്കമായിരുന്നു. പിന്നെ മമ്മൂക്ക മാത്രമായി സെറ്റിലെ അഡാർ കമ്പനി.
നായികമാരുടെ പതിവ് ഡയറ്റിങ്ങിനോടു പ്രിയമില്ലെന്നു തോന്നുന്നു...?
ഭക്ഷണ പ്രിയയാണ് ഞാൻ. അതിന് പറ്റിയ ഒരു കൂട്ട് തന്നെയാണ് മമ്മൂക്കയും. ഇഷ്ട ഭക്ഷണം ഏതൊക്കെയെന്ന് മമ്മൂക്ക ചോദിക്കും. ചുമ്മാ, ഒരു ചോദ്യമെന്നാണ് ആദ്യം കരുതിയത്. പക്ഷേ ഷൂട്ട് കഴിഞ്ഞ് റൂമിലെത്തുമ്പോൾ ഫേവറിറ്റ് ഫുഡ് ടേബിളിലുണ്ടാകും. അത് മമ്മൂക്കയുടെ മാത്രം സ്നേഹത്തിൽ പൊതിഞ്ഞ സർപ്രൈസ്`! ഇഷ്ടപ്പെട്ട ഞണ്ടു കറിയും മറ്റ് മീൻ വിഭവങ്ങളും കഴിച്ച നാളുകൾ ഓർക്കുമ്പോൾ ഇന്നും വായിൽ കപ്പലോടും.`
രാഷ്ട്രീയം കാർത്തികയുടെ ഇഷ്ടവിഷയമാണെന്നു കേട്ടു..?
അങ്കിളിന്റെ സെറ്റിൽ എപ്പോഴും രാഷ്ട്രീയ ചർച്ചകളാണ്. ട്രംപും പുടിനും മോദിയുമെല്ലാം നിറഞ്ഞങ്ങനെ നിൽക്കും. ട്രംപിന്റെ കുടിയേറ്റ നയങ്ങളാണ് ഒരു ദിവസത്തെ പ്രശ്നമെങ്കിൽ അടുത്ത ദിവസം റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പാകും. മോദിയുടെ ഭരണപരിഷ്കാരങ്ങളാകും മറ്റൊരു ദിവസത്തെ തർക്കത്തിന് കാരണം. വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ? പൊളിറ്റിക്കൽ സയൻസ് പഠിപ്പിച്ച ഗുരുനാഥൻമാരെ മനസ്സിൽ ധ്യാനിച്ച് ഞാനും കൂടും ഏതെങ്കിലും പക്ഷം. കുത്തകയും സാമ്രാജ്യത്വവും നമ്മുക്കും വഴങ്ങുന്നതാണെന്ന് തെളിയിക്കണമല്ലോ?