‘തീവണ്ടി’ ബിനീഷും സംഘവുമെത്തുന്നു; ആകാംക്ഷയേറ്റി റിലീസ് പ്രൊമോ–വിഡിയോ
ടൊവിനോ തോമസിന്റെ ‘തീവണ്ടി അവതാരത്തിനായുള്ള’ പ്രേക്ഷകരുടെ കാത്തിരിപ്പ് കൂടുകയാണ്. സോഷ്യൽ മീഡിയയിൽ തരംഗമായ ടീസറിനും ഗാനത്തിനും പിന്നാലെ ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിംഗ് പ്രൊമോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

നവാഗതനായ ഫെലിനിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സമകാലിക സംഭവങ്ങളിൽ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്താണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിൽ ഒരു ചെയിൻ സ്മോക്കറുടെ റോളിലാണ് ടൊവിനോ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോയ്ക്ക് വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ് തീവണ്ടിയ്ക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരിക്കുന്നത്.
തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥാതന്തു വികസിക്കുന്നത്. പ്രണയവും, രാഷ്ട്രീയവുമെല്ലാം ചിത്രത്തിന്റെ കഥാഗതിയിലുണ്ട്. പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്.
സൈജു കുറുപ്പ്,
സുരാജ് വെഞ്ഞാറമൂട്,
സുധീഷ്, സുരഭി
ലക്ഷ്മി തുടങ്ങിയവരാണ്
ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ
അവതരിപ്പിച്ചിരിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ
ചിത്രത്തിലെ ജീവാംശമായ്
എന്നു തുടങ്ങുന്ന ഗാനം യൂ
ട്യൂബിൽ ഒരു കോടി കാഴ്ച്ചക്കാരെ
സ്വന്തമാക്കിയിരുന്നു.