മലയാളത്തിന്റെ പ്രിയ നടി ഭാവന വിവാഹിതയായിട്ട് ഇന്ന് ഒരു വർഷം. 2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ച് കന്നട നടനും നിര്‍മ്മാതാവുമായ നവീൻ ഭാവനയെ താലിച്ചാർത്തിയത്.

ഒന്നാം വിവാഹ വാർഷിക ദിനത്തിൽ, പ്രിയപ്പെട്ടവന് ഇൻസ്റ്റഗ്രാമിൽ ഭാവന ആശംസകൾ നേർന്നത് സോഷ്യൽ മീഡിയയിൽ വൈറലാണ്.

ADVERTISEMENT

ഭാവനയുടെയും നവീന്റെയും സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിലുൾപ്പടെ ഇരുവർക്കും വിവാഹാ വാർഷികാശംസകൾ നേരുകയാണ്.

അഞ്ചുവർഷത്തെ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇവർ പരിചയപ്പെടുന്നത്. ‘റോമിയോ’യുടെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.

ADVERTISEMENT

‘ദുർവിധിയെ പ്രതിരോധിക്കേണ്ടത് കണ്ണീരിന്റെ ഉപ്പിനാലല്ല, വിയർപ്പിന്റെ ഉപ്പിനാലാണ്’; ഉള്ളുതുറപ്പിക്കുന്ന അനുഭവങ്ങൾ

കനകനിലാവായ് പാട്ടിന്റെ ‘പൊന്നമ്പിളി’; കാന്റീനിലെ ചേച്ചിക്ക് സോഷ്യൽ മീഡിയയുടെ കയ്യടി; വിഡിയോ

ADVERTISEMENT

‘മൈ എക്സ്ട്രാ ക്രോമസോം മേക്സ് മീ എക്സ്ട്രാ ക്യൂട്ട്...’; ഡൗൺ സിൻഡ്രോം എന്ന രോഗാവസ്ഥയിൽ നിന്ന് മോഡലിങ്ങിലെത്തിയ മലയാളി പെൺകുട്ടി!

‘ന്യൂജെൻ പിള്ളേരുടെ ശരീരഭാഷ ഇങ്ങനാണ് ഭായ്’; ലോകത്തെ ഭ്രമിപ്പിക്കുന്ന ടാറ്റൂ ഡിസൈനുകൾ കൊച്ചിയിലേക്ക്

രണ്ടു വർഷം മുൻപ്, മലയാളത്തിൽ ‘ആദം ജോൺ’എന്ന ചിത്രത്തിലാണ് ഭാവന അവസാനം അഭിനയിച്ചത്. തമിഴ് നാട്ടിലും കേരളത്തിലും ഒരു പോലെ സൂപ്പര്‍ ഹിറ്റായ ‘96’ ന്റെ കന്നട പതിപ്പിൽ നായികയായ ജാനുവായി അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് താരമിപ്പോൾ. ഗണേഷാണ് ‘99’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായകൻ. ‘റോമിയോ’യിലും ഇവരായിരുന്നു താര ജോഡി.

കണ്ണീർ തോരാതെ ദിവ്യയുടെ വേർപാട്; ടിക് ടോക് ഓർമ്മകൾ പങ്കുവച്ച് മലയാളം ഗ്രൂപ്പിന്റെ ആദരം! (വിഡിയോ)

അമ്മയെ കണ്ടപ്പോൾ ‘ബാപ്പുജി’ വടിയും കളഞ്ഞ് ഓടടാ..ഓട്ടം; ഹൃദയംകീഴടക്കി കുസൃതിക്കുരുന്ന്–വിഡിയോ

ആ അന്ധവിശ്വാസം കളഞ്ഞത് എന്റെ 4 വർഷങ്ങൾ! പ്രേക്ഷകരുടെ നവീൻ തുറന്നു പറയുന്നു ആ രഹസ്യം

കമൽ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമാരംഗത്തെത്തിയ ഭാവന, തുടർന്ന് വൻ വിജയങ്ങളിലെ നായികയായി താര പദവി സ്വന്തമാക്കി. തമിഴിലും കന്നഡയിലും സൂപ്പർതാരങ്ങളുടെ നായികയായ ഭാവന ചുരുങ്ങിയ കാലത്തിനിടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്.

വിവാഹ ശേഷം സിനിമ വിട്ട ഭാവനയുടെ ഒടുവിൽ പുറത്തിറങ്ങിയ കന്നഡ ചിത്രം മെഗാ ഹിറ്റായിരുന്നു. ശിവരാജ് കുമാറായിരുന്നു ചിത്രത്തിലെ നായകൻ. താരത്തിന്റെ മലയാളത്തിലേക്കുള്ള മടങ്ങി വരവിനായി കാത്തിരിക്കുകയാണിപ്പോൾ ആരാധകർ.

‘വിവാഹശേഷം സിനിമ ഉപേക്ഷിക്കേണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം’; ഭാവന പുതിയ തീരുമാനങ്ങളെക്കുറിച്ച്...

മനോഹരമായ ഗൗണില്‍ നൃത്തം വച്ച് ഭാവന, ഒപ്പം നവീനും; ബെംഗളുരു റിസപ്ഷനും അടിപൊളി,വിഡിയോയും ചിത്രങ്ങളും കാണാം

ADVERTISEMENT