ആഡംബര സദസ്സുകളിൽ ഭ്രമിക്കാത്ത ‘കൂൾ കപ്പിൾ’! ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് സോനം കപൂർ: വിഡിയോ
ബോളിവുഡിന്റെ പ്രിയതാരം അനിൽകപൂറിന്റെ മകളും പുതിയ തലമുറയിലെ പ്രിയ നായികയുമാണ് സോനം കപൂര്‍. വിവാഹ ശേഷവും സിനിമയിൽ തുടരുന്ന സോനത്തിന്റെ ഒന്നാം വിവാഹ വാർഷികമായിരുന്നു ഇന്നലെ. വിവാഹ വാർഷികം പ്രമാണിച്ച് താരം സോഷ്യൽ മീഡിയയില്‍ പങ്കുവച്ച വിഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ കഴിഞ്ഞ വര്‍ഷം മെയ് എട്ടിനായിരുന്നു സോനവും ബിസിനസുകാരനായ ആനന്ദ് അഹൂജയുമായുള്ള വിവാഹം. ഒരു വര്‍ഷം കൊണ്ട് ബോളിവുഡിലെ ഏറ്റവും ‘കൂള്‍ കപ്പിള്‍’ എന്ന വിശേഷണം നേടിയ ഇരുവരെയും ബോളിവുഡിന്റെ ആഡംബര സദസ്സുകളിൽ പൊതുവേ കാണാറില്ല.
ADVERTISEMENT
ഇപ്പോൾ ദുൽഖർ സൽമാന്റെ നായികയായി ‘സോയ ഫാക്ടർ’ എന്ന ചിത്രത്തിലാണ് സോനം അഭിനയിക്കുന്നത്. പുത്തൻ ഫാഷനിലുള്ള വസ്ത്രങ്ങളണിഞ്ഞ് ഇടയ്ക്കിടെ ഫാഷൻ വാർത്തകളിലും സോനം സജീവമാകാറുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT