‘കൂടത്തായിയിലെ ജോളി’ കട്ടപ്പനയിലെ ഹൃതിക് റോഷന്റെ അമ്മ! അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഡിനി ഡാനിയേൽ
കൂടത്തായിയിലെ കൊടുംക്രൂരതയുടെ കഥകൾ കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് കേരളക്കര. പണവും പ്രതാപവും സുഖലോലുപതയും തേടിയുള്ള യാത്രയിൽ പ്രിയപ്പെട്ടവരെ ഒന്നൊന്നായി കൊന്നുതള്ളിയ ക്രൂരതയ്ക്ക് പൊതുസമൂഹം നൽകുന്ന പേരുകൾ പലതാണ്. സൈക്കോ കില്ലർ...സീരിയൽ കില്ലർ...ലേഡി കില്ലർ..കൂടത്തായി കൊലപാതക പരമ്പരയിലൂടെ
കൂടത്തായിയിലെ കൊടുംക്രൂരതയുടെ കഥകൾ കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് കേരളക്കര. പണവും പ്രതാപവും സുഖലോലുപതയും തേടിയുള്ള യാത്രയിൽ പ്രിയപ്പെട്ടവരെ ഒന്നൊന്നായി കൊന്നുതള്ളിയ ക്രൂരതയ്ക്ക് പൊതുസമൂഹം നൽകുന്ന പേരുകൾ പലതാണ്. സൈക്കോ കില്ലർ...സീരിയൽ കില്ലർ...ലേഡി കില്ലർ..കൂടത്തായി കൊലപാതക പരമ്പരയിലൂടെ
കൂടത്തായിയിലെ കൊടുംക്രൂരതയുടെ കഥകൾ കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് കേരളക്കര. പണവും പ്രതാപവും സുഖലോലുപതയും തേടിയുള്ള യാത്രയിൽ പ്രിയപ്പെട്ടവരെ ഒന്നൊന്നായി കൊന്നുതള്ളിയ ക്രൂരതയ്ക്ക് പൊതുസമൂഹം നൽകുന്ന പേരുകൾ പലതാണ്. സൈക്കോ കില്ലർ...സീരിയൽ കില്ലർ...ലേഡി കില്ലർ..കൂടത്തായി കൊലപാതക പരമ്പരയിലൂടെ
കൂടത്തായിയിലെ കൊടുംക്രൂരതയുടെ കഥകൾ കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് കേരളക്കര. പണവും പ്രതാപവും സുഖലോലുപതയും തേടിയുള്ള യാത്രയിൽ പ്രിയപ്പെട്ടവരെ ഒന്നൊന്നായി കൊന്നുതള്ളിയ ക്രൂരതയ്ക്ക് പൊതുസമൂഹം നൽകുന്ന പേരുകൾ പലതാണ്. സൈക്കോ കില്ലർ...സീരിയൽ കില്ലർ...ലേഡി കില്ലർ..കൂടത്തായി കൊലപാതക പരമ്പരയിലൂടെ കുപ്രസിദ്ധയായ ജോളിയെ ഉപമിക്കാൻ ഇങ്ങനെ പല പേരുകളാണ് മാധ്യമങ്ങളും പൊതുസമൂഹവും ചാർത്തിക്കൊടുത്തത്.
വഴിത്തിരിവുകളും വെളിപ്പെടുത്തലുകളും ‘കൂടത്തായിയെ’ വാർത്തോക്കോളങ്ങളിലും ചാനൽ ചർച്ചകളിലും നിറച്ചപ്പോൾ ഒരു ചോദ്യം മാത്രം ബാക്കി, കൂടത്തായിയും പൊന്നാമറ്റം തറവാടും ഇനി വെള്ളിത്തിരയിലും തെളിയുമോ? കൊടുമ്പിരി കൊണ്ട ആ ചോദ്യത്തിന് ആദ്യം മറുപടി നൽകിയത് നടി ഡിനി ഡാനിയേലാണ് ‘വാമോസിൻറെ ബാനറിൽ’ ‘കൂടത്തായ്’ എന്ന പേരിൽ കേരളത്തെ നടുക്കിയ കൊലപാതക പരമ്പര സിനിമയാകുന്നു. ചോരമരവിപ്പിക്കുന്ന കൊലപാതക കഥയിലെ ക്രൂരയായ നായികയായി എത്തുന്നതും ഡിനി തന്നെ. പക്ഷേ മണിക്കൂറുകൾക്കകം മറ്റൊരു ട്വിസ്റ്റ് കൂടി സംഭവിച്ചു. ‘കൂടത്തായിയിലെ കൊലപാതകം മോഹൻലാൽ–ആന്റണി പെരുമ്പാവൂർ ടീം വെള്ളിത്തിരയിലെത്തിക്കുന്നു.’ മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായെത്തുന്ന ചിത്രം ഫെബ്രുവരിയിൽ ചിത്രീകരണം തുടങ്ങുമെന്ന വാർത്ത കാട്ടുതീ പോലെ പരന്നു. ഇതോടെ കാര്യങ്ങൾ കൂടുതൽ അവതാളത്തിലായി. ഒരേ കഥാപശ്ചാത്തലം...രണ്ടു സിനിമകൾ...സിനിമാ ലോകവും പ്രേക്ഷക സമൂഹവും ഒരേ ശബ്ദത്തില്‍ ചോദിച്ചു, ഇതിൽ ഏത് സിനിമ സംഭവിക്കും? അഭ്യൂഹങ്ങൾക്കിടെ ആ ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് വനിത ഓൺലൈൻ. മറുപടി പറയുന്നത് ‘ജോളിയാകാൻ’ തയ്യാറെടുപ്പുകൾ നടത്തുന്ന ‘കൂടത്തായിയിലെ’ നായിക ഡിനി ഡാനിയേൽ.
‘കൂടത്തായിയുമായി’ മുന്നോട്ട്
കൂടത്തായിയിലെ കൊലപാതക പരമ്പരകൾ മോഹൻലാൽ സാറും ആന്റണി പെരുമ്പാവൂർ സാറും സിനിമയാക്കുന്നു എന്നറിഞ്ഞതു മുതൽ ഇനിയെന്ത് എന്ന ചോദ്യം ഞങ്ങൾക്കു മുന്നിലുണ്ടായിരുന്നു. ഒരേ കഥാപശ്ചാത്തലത്തിൽ രണ്ടു സിനിമകള്‍ വരുമ്പോൾ ജനങ്ങൾ അതെങ്ങനെ സ്വീകരിക്കുമെന്ന കൺഫ്യൂഷനും ഉണ്ടായിരുന്നു. ആ ആശങ്കകൾ പരിഹരിച്ചു എന്ന് പറയുന്നതിനൊപ്പം മറ്റൊന്നു കൂടി പറയട്ടേ, ഞങ്ങള്‍ ഞങ്ങളുടെ സിനിമയുമായി മുന്നോട്ടു തന്നെ പോകുകയാണ്. മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചതോടെ ഞങ്ങൾ ചിത്രം ഉപേക്ഷിക്കുകയാണ്, എന്ന തരത്തിലുള്ള വാർത്തകൾക്ക് അടിസ്ഥാനമില്ല. വാമോസ് പ്രഖ്യാപിച്ചതു പോലെ ‘കൂടത്തായ്’ സിനിമയാകും. അതിൽ ജോളിയായി അഭിനയിക്കുന്നതും ഞാൻ തന്നെയാണ്. –ഡിനി നിലപാട് വ്യക്തമാക്കുന്നു.
വാമോസ് മീഡിയയുടെ കീഴിലുള്ള വാമോസിൻറെ ബാനറിലാണ് സിനിമയൊരുങ്ങുന്നത്. ഓഫീസിൽ നടന്ന ഒരു സിസ്കഷനിടെയാണ് കൂടത്തായി കൊലപാകം സിനിമയാക്കിക്കൂടെ എന്ന ചർച്ച ഉരുത്തിരിഞ്ഞു വരുന്നത്. അതുറപ്പിച്ച ശേഷമാണ് സിനിമയുടെ പ്രാരംഭ നടപടിയെന്നോണം ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇറക്കുന്നത്. റോണക്സ് ഫിലിപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിർമാണം അലക്സ് ജേക്കബ്. വിജീഷ് തുണ്ടത്തിലിന്റേതാണ് തിരക്കഥ. വീജിഷ് ഇപ്പോൾ ‘കൂടത്തായിയുടെ’ തിരക്കഥയുടെ പണിപ്പുരയിലാണ്. നവംബറോടു കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.
ഒരേ പ്രമേയത്തിലുള്ള ചിത്രങ്ങൾ മുമ്പും
ഒരേ പശ്ചാത്തലമായിപ്പോയി എന്നു കരുതി ഞങ്ങളുടെ ചിത്രം പിൻവലിക്കണമെന്നും പിൻമാറണമെന്നും പറയുന്നതിൽ അർത്ഥമില്ല. 1966–ലെ മറിയക്കുട്ടി കൊലക്കേസിനെ ആസ്പദമാക്കിയും രണ്ട് സിനിമകൾ ഉണ്ടാക്കപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ വഴിവക്കിൽ മറിയക്കുട്ടി എന്ന വിധവയുടെ ജഡം കണ്ടത് പിന്നീട് രണ്ടു സിനിമകൾക്ക് ആധാരമായി. ഒരേ സമയം വാശിയോടെ വന്ന സിനിമകളുടെ നിർമാണ രംഗത്തു നിന്ന് രണ്ട് ബാനറുകളും തുടക്കം മുതലേ പിൻമാറിയില്ല. 1967 ൽ ജൂൺ മാസത്തിൽ തന്നെ രണ്ടു ചിത്രങ്ങളും റിലീസായിരുന്നു.
എക്സൽ പ്രൊഡക്‌ഷന്റെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത "മൈനത്തരുവി കൊലക്കേസ്", ഇതിൽ ഷീലയും സത്യനുമായിരുന്നു അഭിനയിച്ചത്. തോമസ് പിക്ചേഴ്സിന്റെ ബാനറിൽ പി.എ. തോമസ് സംവിധാനം ചെയ്ത "മാടത്തരുവി കൊലക്കേസ് ". ഈ സിനിമയിൽ കെ.പി ഉമ്മർ , ഉഷാകുമാരി എന്നിവർ വേഷമിട്ടു.
ഈ കേസിൽ 1967 ആദ്യം പള്ളിവികാരിയെ വധശിക്ഷയ്ക്കു വിധിച്ച കീഴ് കോടതിയുടെ ഉത്തരവിനെതിരെ കാതോലിക്കാസഭ കേസ് ഏറ്റെടുത്തു. 1967–ൽ തന്നെ ഹൈക്കോടതിയിൽ നിന്നും വിടുതൽ ചെയ്തു വാങ്ങി. 34 കൊല്ലങ്ങൾക്കു ശേഷം 2000 ആണ്ടിൽ പ്രസ്തുത വൈദികൻ കുറ്റക്കാരനല്ല എന്ന് പിന്നീടുണ്ടായ അന്വേഷണത്തിലൂടെ തെളിഞ്ഞു. കുമ്പസാര രഹസ്യമായ യഥാർഥ കൊലയാളിയുടെ വിവരം കോടതിയ്ക്ക് കൈമാറാൻ തയ്യാറാകാതെ ശിക്ഷ ഏറ്റുവാങ്ങാൻ മടി കാട്ടാതിരുന്ന വികാരി ഒടുവിൽ കുറ്റക്കാരനല്ല എന്ന് തെളിഞ്ഞത് പിൽക്കാലത്തും വൻ വാർത്തയായിരുന്നു. ഇതിനോടനുബന്ധിച്ചു ഒരേ സമയം ഇറങ്ങിയ സിനിമകൾ രണ്ടും അക്കാലത്തു വൻ വിജയമായിരുന്നു താനും .
കൂടത്തായി യാതൊരു മത്സരങ്ങൾക്കും വേണ്ടിയുള്ള ഒരു സിനിമ അല്ല. യാതൊരു മുൻവിധികൾക്കു വേണ്ടിയുള്ളതുമല്ല. ഇതിനെ വെറും ഒരു സിനിമ ആയി കാണണമെന്നാണ് അപേക്ഷയുണ്ട്.
‘ഡോളിയാകാൻ’ റെഡി
കേരളം പേടിയോടെയും അമ്പരപ്പോടെയും ഉറ്റുനോക്കിയ ഒരു ക്രിമിനലിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുക എന്നത് വെല്ലുവിളി തന്നെയാണ്. എനിക്കതിന് കഴിയും എന്ന ആത്മവിശ്വാസം ഉണ്ട്. ഞാനൊരു സൈക്ക്യാട്രിക് ലെക്ചറർ കൂടിയാണ്. സമാനമായ വിഷയങ്ങൾ പഠിച്ചും നേരിട്ടറിഞ്ഞും ഉള്ള അനുഭവജ്ഞാനമുണ്ട്. ജോളിയാകാനുള്ള തയ്യാറെടുപ്പിൽ അതെല്ലാം സഹായകമാകുമെന്ന് കരുതുന്നു. ചിത്രത്തിൽ എൻറെ കഥാപാത്രത്തിൻറെ പേര് ഡോളി എന്നാണ്. മോഹൻലാൽ–ആന്റണി പെരുമ്പാവൂർ ടീം അനൗൺസ് ചെയ്ത ചിത്രം ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആയിരിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഞങ്ങളുടെ ചിത്രം സ്ത്രീ കേന്ദ്രീകൃതമായിരിക്കും. ഇവിടെ ‘ജോളിയായിരിക്കും’ കേന്ദ്രകഥാപാത്രം. മറ്റൊന്നു കൂടി, ഒരുതരത്തിലും രണ്ടാമത് പ്രഖ്യാപിച്ച ആ ചിത്രവുമായി ഞങ്ങൾ മത്സരിക്കാനില്ല. വലുപ്പം കൊണ്ടും താരമൂല്യം കൊണ്ടും അവരുടെ ചിത്രം തന്നെയായിരിക്കും വലുത്. ചിത്രം സ്വീകരിക്കുന്ന കാര്യം പ്രേക്ഷകർക്കു വിടുന്നു.
ട്രോളുകളിലും നായിക
കൂടത്തായി വാർത്തകളിൽ നിറഞ്ഞതോടെ സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ട്രോളുകളിലും ഞാനാണ് നിറഞ്ഞു നിൽക്കുന്നത്. കട്ടപ്പനയിലെ ഹൃതിക് റോഷനിൽ പെണ്ണുകാണാൻ വരുന്ന സിദ്ദീഖ് ചേട്ടന് ചായ കൊടുക്കുന്നൊരു സീനുണ്ട്. ആ സീൻ ട്രോളായി രൂപാന്തരം പ്രാപിക്കുമ്പോൾ പെണ്ണിനോട് സീദ്ദീഖ് ചേട്ടൻ ചോദിക്കുവാണ്, പാചകം ചെയ്യാനറിയാമോ എന്ന്? ഇല്ല എന്നു പറയുമ്പോൾ കല്യാണം ഉറപ്പിച്ചിറങ്ങുന്നിടത്ത് ട്രോൾ ചിരി പൊട്ടുകയാണ്. സത്യം പറഞ്ഞാല്‍ സിദ്ദീഖ് ചേട്ടന് ചായ കൊടുക്കുന്ന സീനിലെ നായിക ഞാനാണ്. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്റെ ആദ്യ ചിത്രമായിരുന്നു. അത് അധികമാർക്കും അറിയില്ല. അതുപോലെ രാക്ഷസൻ സിനിമയിലെ സൈക്കോയ്ക്ക് ചായ കൊടുക്കുന്ന ട്രോളിലെ ജോളിയും ഞാൻ തന്നെയായിരുന്നു. എല്ലാം ഞാൻ എൻജോയ് ചെയ്തു അത്രമാത്രം. കട്ടപ്പനയിലെ ഋതിക് റോഷൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. പന്ത്രണ്ടോളം ചിത്രങ്ങളിലും ഇരുപതോളം സീരിയലുകളിലും സുപ്രധാന വേഷങ്ങൾ ചെയ്തു. പുതിയ അവസരങ്ങൾക്കായി കാത്തിരിക്കുന്നു.–ഡിനി പറഞ്ഞു നിർത്തി.