ലോക തപാൽ ദിനത്തിൽ തനിക്ക് കത്തെഴുതിയ കുട്ടി ആരാധിക, മൂന്നാം ക്ലാസുകാരി കീർത്തനയ്ക്ക് മറുപടി കത്തെഴുതി മലയാളത്തിന്റെ പ്രിയ നായകൻ കുഞ്ചാക്കോ ബോബൻ.

അയ്യപ്പൻ കോവിൽ എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ കീർത്തന ലോക തപാൽ ദിനത്തിൽ ആണ് തന്റെ പ്രിയ താരത്തിന് കത്തെഴുതി അയച്ചത്.

ADVERTISEMENT

‘ബഹുമാനപ്പെട്ട കുഞ്ചാക്കോ ബോബൻ അറിയുന്നതിന്, ഞാൻ അയ്യപ്പൻ കോവിൽ എൽ.പി സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്നു. ലോക തപാൽദിനത്തോടനുബന്ധിച്ച് അങ്ങേയ്ക്ക് ഒരു കത്തെഴുതുന്നതിൽ വളരെ സന്തോഷമുണ്ട്. സിനിമാ മേഖലയിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു’

എന്നായിരുന്നു കീർത്തനക്കുട്ടിയുടെ കത്ത്. ഇതിന് ചാക്കോച്ചൻ എഴുതിയ മറുപടി, ‘പ്രിയപ്പെട്ട കീർത്തന മോൾക്ക്. മോളെനിക്കയച്ച കത്ത് കിട്ടി. സ്നേഹത്തിനും ആശംസകൾക്കും ഒരുപാട് നന്ദി. മോളുടെ വീട്ടിലും സ്കൂളിലും ഉള്ള എല്ലാവരോടും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക. എല്ലാ നൻമകളും വിജയങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു’ എന്നാണ്.

ADVERTISEMENT

തന്റെയും കീർത്തനയുടെയും കത്തുകൾ ചാക്കോച്ചൻ തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റ് ഇതിനോടകം വൈറലാണ്.

 

ADVERTISEMENT
ADVERTISEMENT