‘അന്നിവന് സംയുക്തയെ നോട്ടം ഉണ്ടോ എന്ന് എനിക്ക് അറിയില്ല’; വിഡിയോ
ഒറ്റ മിന്നൽച്ചിരിയിൽ ബിജുമേനോന്റെ വീട്ടുമുറ്റത്ത് ഒാർമകളുടെ മന്ദാരം പൂത്തുലഞ്ഞു. ചില കൂട്ടുകൾ ഇങ്ങനെയാണ്. എന്നും വിളിക്കാറില്ല, കാണാറില്ല, ചിലപ്പോൾ മാസങ്ങൾ മൗനത്തിന്റെ മ്യൂട്ട് മോഡിൽ കിടക്കും. അടിയുടെ അമിട്ട് ഇപ്പോൾ പൊട്ടും എന്ന മട്ടിൽ വഴക്കിടും. പക്ഷേ, പോയ കാലത്തിന്റെ ഒരൊറ്റ റീൽ മനസ്സിൽ ഒാടിയാൽ

ചന്ദ്രനുദിക്കുന്ന ദിക്കിലെ സംയുക്ത
മഴയും മേഘമൽഹാറും ബിജുമേനോൻ സംയുക്ത പ്രണയത്തിൽ മഴ പെയ്യിച്ചെങ്കിലും അവർ ആദ്യം കണ്ടുമുട്ടുന്നത് ലാൽ ജോസിന്റെ ലൊക്കേഷനിലാണ്– ചന്ദ്രനുദിക്കുന്നദിക്കിൽ.
ലാൽ ജോസ്– അന്നിവന് സംയുക്തയെ നോട്ടം ഉണ്ടോ എന്ന് അറിയില്ല. പുറമേക്കൊന്നും കാണിച്ചിരുന്നില്ല. ഇവർ സംസാരിക്കുന്നതൊക്കെ ഒാർമയുണ്ട്.
ബിജു മേനോൻ– സംയുക്ത അന്ന് എന്നെയൊന്നും മൈൻഡ് ചെയ്തിരുന്നില്ല. കുറേ ചിരി വെറുതേ ആയിട്ടുണ്ട്. സെറ്റിലന്ന് കാവ്യയുണ്ട്. ഞങ്ങൾ സംസാരിച്ചിരിക്കും. ആ പരിസരത്തേക്ക് സംയുക്ത വരില്ല. ഇതെന്തൊരു ജാടയാണ് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ചന്ദ്രനുദിക്കുന്നദിക്കിൽ കഴിഞ്ഞ് ഒരു ദിവസം രഞ്ജിപണിക്കർ സാർ ചോദിച്ചു, ‘‘ സംയുക്തയുടെ അഭിനയം എങ്ങനെയുണ്ട്, നല്ല കുട്ടിയാണോ?’’
‘‘അഭിനയം കുഴപ്പമൊന്നുമില്ല, പക്ഷേ ഭയങ്കര ജാടയാണ്. ’’ഇങ്ങനെയാവുമെന്ന് അറിയില്ലല്ലോ.
ലാൽ ജോസ്– ചന്ദ്രനുദിക്കുന്നദിക്കിൽ അഭിനയിക്കാനെത്തുമ്പോഴേ സംയുക്ത താരമായി കഴിഞ്ഞിരുന്നു. പക്ഷേ ആ സിനിമയിൽ ചെറിയ റോളേ ഉണ്ടായിരുന്നുള്ളൂ. അഞ്ചു പാട്ടുണ്ടായിരുന്നെങ്കിലും എല്ലാത്തിലും കാവ്യയായിരുന്നു സംയുക്തയ്ക്ക് അത് ചെറിയ വിഷമമുണ്ടാക്കിയെന്ന് തോന്നിയിരുന്നു. സംയുക്തയും എന്റെ ഭാര്യ ലീനയും നല്ല സുഹൃത്തുക്കളാണ്. മൂത്തമകൾ െഎറിന്റെ വിവാഹം കഴിഞ്ഞു. അവരിപ്പോൾ ചെന്നൈയിലാണ്. കാതറിൻ എംബിബിഎസ് ചെയ്യുന്നു.
ബിജു മേനോൻ ലാൽജോസ് അഭിമുഖത്തിൻറെ വിശദമായ വായന വനിത ഒക്ടോബർ രണ്ടാം ലക്കത്തിൽ