‘വിടില്ല ഞാൻ....എന്തുവില കൊടുത്തും തല കാണിക്കും’! മോഹൻലാലിന്റെ സെൽഫിയിൽ ‘നുഴഞ്ഞു കയറി’ അജു
സോഷ്യൽ മീഡിയയിൽ, രസികൻ പോസ്റ്റുകളുമായി ആരാധകരെ ഞെട്ടിക്കാറുണ്ട് അജു വർഗീസ്. ഇപ്പോഴിതാ ഫെയ്സ്ബുക്കിൽ അജു പങ്കുവച്ച ഒരു തകർപ്പൻ സെൽഫിയാണ് വൈറൽ.
മോഹൻലാലും ശ്വേതാ മേനോനും ഒന്നിച്ചുള്ള സെൽഫിയില്‍ അജുവിന്റെയും മുഖം കാണാം. ‘ഒരു സെൽഫിയും ഞാൻ വിടില്ല, അതും ഇതിഹാസത്തിനൊപ്പം. എന്തുവില കൊടുത്തും ഞാന്‍ എത്തും, വിളിച്ചില്ലെങ്കിൽപ്പോലും’ സെൽഫി പങ്കുവച്ച് അജു കുറിച്ചു.
ADVERTISEMENT
അമ്മ ഭാരവാഹികളുടെ കൂടിച്ചേരലിനിടെയാണ് സെൽഫി പകർത്തിയിരിക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രത്തിനു താഴെ നിറയുന്നത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT