സിനിമാതാരമായും പാട്ടുകാരിയായും നർത്തകിയായും മലയാളികള്‍ക്ക് പ്രിയങ്കരിയാണ് രമ്യ നമ്പീശൻ. ഒപ്പം നിലപാടുകള്‍ കൊണ്ടും വേറിട്ട ചിന്തകൾ കൊണ്ടും തന്നിലെ കലാകാരിയുടെ സാമൂഹിക പ്രതിബന്ധത പൂർണ്ണമായും വെളിപ്പെടുത്തിയ ഒരാൾ കൂടിയാണ്. ഇപ്പോഴിതാ, ആ സാധ്യതകളെ കൂടുതൽ വിശാലമായ മറ്റൊരു തലത്തിൽ എത്തിക്കുകയാണ് രമ്യ, തന്റെ ‘രമ്യ നമ്പീശൻ ഓൺ കോർ’ എന്ന യൂട്യൂബ് ചാനലിലൂടെ.

സ്വന്തമായി യൂട്യൂബ് ചാനലുള്ള സെലിബ്രിറ്റികളുടെ പട്ടികയിലേക്ക് രമ്യയും കടന്നുവരുന്നത് വ്യക്തമായ കാഴ്ചപ്പാടോടെയാണ്. ബുധനാഴ്ച വൈകുന്നേരം മലയാളത്തിന്റെ പ്രിയ നടി ഭാവനയും സംവിധായകൻ ആഷിക് അബുവും ചേർന്ന് ‘രമ്യ നമ്പീശൻ ഓൺ കോർ’ പ്രേക്ഷകർക്ക് സമർപ്പിക്കും. രമ്യ പാടി അഭിനയിച്ച ‘കുഹുകു’ എന്ന മ്യൂസിക്കൽ വിഡിയോയാണ് ചാനലിലൂടെ ആദ്യം റിലീസ് ചെയ്യുക.

ADVERTISEMENT

‘കുഹുകു’ എന്ന മ്യൂസിക്കൽ വിഡിയോ വയനാട്ടിലെ കുമ്പളപ്പാട്ട് എന്ന പ്രാദേശിക സംഗീതരൂപത്തിന്റെ ഈണം പുനരാവിഷ്കരിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഒരു വയനാട് യാത്രയ്ക്കിടെ വളരെ യാദൃശ്ചികമായാണ് ആശയം ലഭിച്ചതെന്ന് രമ്യ പറയുന്നു. സുധീപ് പലനാടാണ് സംഗീത സംവിധാനം. ശ്രുതി നമ്പൂതിരിയാണ് സംവിധാനം. ഛായാഗ്രഹണം നീൽ ഡി കുഞ്ഞ. വിഡിയോ കാണാം; 

ADVERTISEMENT
ADVERTISEMENT