‘ഇത് എന്റെ കുഞ്ഞിന്റെ പിറന്നാൾ’! ആദിലിന് ക്യൂട്ട് പിറന്നാൾ ആശംസയുമായി നമിത: പോസ്റ്റ് വൈറൽ
മലയാളത്തിന്റെ പ്രിയ അവതാരകനും നടനുമാണ് ആദിൽ ഇബ്രാഹിം. കഴിഞ്ഞ ദിവസമായിരുന്നു ആദിലിന്റെ പിറന്നാൾ. താരത്തിന് നിരവധി പേരാണ് ജൻമദിന ആശംസകൾ നേർന്നത്. അതിൽ അദ്ദേഹത്തിന്റെ ഭാര്യ നമിത സോഷ്യൽ മീഡിയയിൽ പങ്കു വച്ച ചിത്രവും കുറിപ്പുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ.
‘പ്രിയപെട്ടവരുടെ പിറന്നാൾ ദിനം എപ്പോഴും പ്രത്യേകതകൾ നിറഞ്ഞതാണ്. ഈ പിറന്നാൾ പ്രത്യേകിച്ചും എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. കാരണം, ഇത് എന്റെ കുഞ്ഞിന്റെ പിറന്നാൾ ആണ്. വിവാഹശേഷം കൂടുന്ന ആദ്യ പിറന്നാൾ. എന്റെ സൂപ്പർ സ്റ്റാറിന് ഹാപ്പി ബർത്ത് ഡേ”.– നമിത കുറിച്ചു.
ADVERTISEMENT
കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം.
ADVERTISEMENT
ADVERTISEMENT