28 വർഷത്തെ ഇടവേള, ‘യോദ്ധ’യ്ക്ക് ശേഷം എ ആർ റഹ്മാൻ മാജിക് വീണ്ടും മലയാളത്തിലേക്ക്!
നീണ്ട ഇടവേളയ്ക്ക് ശേഷം സംഗീത ഇതിഹാസം എ.ആര്‍. റഹ്മാന്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’ത്തിന് വേണ്ടിയാണ് എ.ആര്‍. റഹ്മാന്‍ സംഗീതമൊരുക്കുക. ചെന്നൈയില്‍ ഒരു സ്വകാര്യ പരിപാടിയ്ക്കെത്തിയ റഹ്മാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരുപത്തിയെട്ടു കൊല്ലത്തിനു മുൻപ് പുറത്തിറങ്ങിയ മോഹൻലാൽ നായകനായ യോദ്ധയിലാണ് എ.ആര്‍. റഹ്മാന്‍ സംഗീതം നൽകിയത്.
എഴുത്തുകാരൻ ബെന്യാമന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ബ്ലസി അതേ പേരില്‍ സിനിമയൊരുക്കുന്നത്. നോവലിലെ മുഖ്യ കഥാപാത്രം നജീബായി വേഷമിടുന്നത് നടന്‍ പൃഥ്വിരാജാണ്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി പൃഥ്വിരാജ് വണ്ണം കുറയ്ക്കുകയും താടി വളർത്തുകയും ചെയ്തിട്ടുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT