ഞങ്ങളുടെ മഴവില്ലഴക്...! ഇസക്കുട്ടന്റെ പുതിയ ചിത്രം പങ്കുവച്ച് ചാക്കോച്ചന്‍: പോസ്റ്റ് വൈറല്‍
തന്റെ പൊന്നോമന ഇസഹാക്കിന്റെ ഏറ്റവും പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. ബാല്‍ക്കണിയിലെ ഗ്രില്ലില്‍ പിടിച്ചു തിരിഞ്ഞു നോക്കി നില്‍ക്കുകയാണ് ചിത്രത്തില്‍ ഇസക്കുട്ടന്‍. മുഖം വ്യക്തമല്ല. ഗ്രില്ലിനപ്പുറം ആകാശത്ത് മഴവില്ലു കാണാം. മഴവില്ല് ഒഴികെയുള്ള ചിത്രത്തിലെ ബാക്കി ഭാഗങ്ങള്‍ ബ്ലര്‍ ചെയ്തിരിക്കുന്നു. റെയിന്‍ബോ ബോയ് എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
അടുത്തിടെയായിരുന്നു ഇസയുടെ ഒന്നാം പിറന്നാള്‍. കഴിഞ്ഞ ദിവസം ഇസയ്ക്കും ഭാര്യാപിതാവിനുമൊപ്പമുള്ള ഒരു ചിത്രം ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തതും വൈറല്‍ ആയിരുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT