ഓച്ചിറ ക്ഷേത്രത്തിൽ കാണിക്കയിട്ട് പൃഥ്വി! മാസ്കിട്ടിട്ടും തിരിച്ചറിഞ്ഞ് പൃഥ്വി: വിഡിയോ
ഓച്ചിറ ക്ഷേത്രത്തിൽ കാണിക്കയിട്ടു തൊഴുന്ന മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജിന്റെ വിഡിയോ വൈറൽ. പൃഥ്വിയുടെ കാറിനു പിന്നാലെ എത്തിയ ആരാധകന്‍ ഓച്ചിറയിൽ വച്ചു മൊബൈലിൽ പകർത്തിയതാണ് ഈ വിഡിയോ. ക്ഷേത്രത്തിന് മുന്നിൽ വാഹനം നിർത്തിയ പൃഥ്വി പുറത്തിറങ്ങി കാണിക്കയിട്ട് തൊഴുത് മടങ്ങുന്ന വിഡിയോയാണ് ഇപ്പോൾ ആരാധകർ പങ്കുവയ്ക്കുന്നത്.
23 സെക്കൻഡ് ദൈർഘ്യമുള്ളതാണ് വിഡിയോ. മാസ്ക്കിട്ടതിനാൽ അധികമാർക്കും പൃഥ്വിയെ മനസിലായില്ല. സമീപത്ത് താരത്തെ മനസിലാക്കിയ ഒരാളോട് കുശലം ചോദിച്ച ശേഷം പൃഥ്വി വേഗം കാറിൽ കയറി യാത്ര തുടരുന്നതും വിഡിയോയിൽ കാണാം.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT