പ്രദീപിന് ഇനി ജീവിതക്കൂട്ടായി അനുപമ! ബിഗ് ബോസ് താരത്തിന് വിവാഹ ആശംസകളുമായി പ്രേക്ഷകരും സഹതാരങ്ങളും
നടൻ പ്രദീപ് ചന്ദ്രൻ വിവാഹിതനായി. കരുനാഗപ്പളളി സ്വദേശി അനുപമ രാമചന്ദ്രനെയാണ് നടന്‍ ജീവിതസഖിയാക്കിയത്. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച്, അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിലായിരുന്നു വിവാഹം.
ബിഗ് ബോസ് മലയാളം സീസൺ ടുവിലൂടെ ശ്രദ്ധേയനായ പ്രദീപ് സിനിമ–സീരിയൽ രംഗത്തും സജീവസാന്നിധ്യമാണ്. കഴിഞ്ഞ ദിവസമാണ് താൻ വിവാഹിതനാകുന്നു എന്ന വിശേഷം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം വൈറൽ ആണ്.
ADVERTISEMENT
ഇന്‍ഫോസിസ് ജീവനക്കാരിയാണ് അനുപമ. ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് മുന്‍പ് അനുപമയുമായുളള വിവാഹലോചന പ്രദീപിന് വന്നിരുന്നു. ബിഗ് ബോസില്‍ നിന്നു പ്രദീപ് പുറത്തു വന്ന ശേഷം വിവാഹം ഉറപ്പിക്കുകയായിരുന്നു. സഹപ്രവർത്തകരും പ്രേക്ഷകരുമടക്കം നിരവധി പേര്‍ താരത്തിന് ആശംസകളുമായി എത്തി.
ADVERTISEMENT
ADVERTISEMENT