Published: July 25 , 2020 10:41 AM IST
Updated: July 25, 2020 10:48 AM IST
1 minute Read
പ്രമുഖ കന്നട താരവും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയുടെ മരണം അപ്രതീക്ഷിതമായിരുന്നു. ചിരു വിട പറഞ്ഞ് ഒരു മാസത്തിലേറെക്കഴിയുമ്പോള്‍, താന്‍ ഭായ് എന്നു വിളിച്ചിരുന്ന ചിരഞ്ജീവിക്കും മേഘ്‌നയ്ക്കും ഒപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് മലയാളത്തിന്റെ പ്രിയനടി നസ്രിയ നസീം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. ജൂണ്‍ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി അന്തരിച്ചത്. ചിരു മരിക്കുമ്പോള്‍ മേഘ്‌ന 4 മാസം ഗര്‍ഭിണിയായിരുന്നു