ഇതാണ് അർജുന്റെ പൊന്നോമന ‘അൻവി’! മനോഹരമായ കുടുംബചിത്രം പങ്കുവച്ച് താരം
മലയാളത്തിന്റെ യുവനായകനും നടൻ ഹരിശ്രീ അശോകന്റെ മകനുമായ അർജുൻ അശോകനും ഭാര്യ നിഖിതയ്ക്കും അടുത്തിടെയാണ് ആദ്യത്തെ കൺമണിയായി മകൾ ജനിച്ചത്. മകളോടൊപ്പമുള്ള അർജുന്റെയും നിഖിതയുടെയും മനോഹരമായ ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ, അച്ഛൻ ഹരിശ്രീ അശോകനും അമ്മയ്ക്കുമൊപ്പമുള്ള തന്റെയും ഭാര്യയുടെയും മകളുടെയും ചിത്രം സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അർജുൻ.
ADVERTISEMENT
അൻവി എന്നാണ് മകൾക്ക് അർജുൻ പേരിട്ടിരിക്കുന്നത്. ഇതും ചിത്രത്തോടൊപ്പം താരം കുറിച്ചിട്ടുണ്ട്. ചിത്രം ഇതിനോടകം വൈറൽ ആണ്.
ADVERTISEMENT
ADVERTISEMENT