‘പരിവർത്തനം എങ്ങോട്ട്’! ഈദ് ആശംസകൾക്കു താഴെ വിദ്വേഷ പരാമർശം: മറുപടിയുമായി അനു സിതാര
ഈദ് ആശംസകൾ പങ്കുവച്ച തന്റെ സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ വിദ്വേഷ പരാമർശവുമായി എത്തിയയാൾക്ക് തകർപ്പൻ മറുപടിയുമായി നടി അനു സിതാര.
‘പരിവർത്തനം എങ്ങോട്ട് ?’ എന്ന് ചോദിച്ചയാൾക്ക് ‘മനുഷ്യനിലേക്ക്’ എന്ന മറുപടിയാണ് താരം നൽകിയിരിക്കുന്നത്. താരത്തിന് പിന്തുണയും കയ്യടികളുമായി ആരാധകരും എത്തി.
ADVERTISEMENT
സോഷ്യൽ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അനു. തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിഡിയോകളുമൊക്കെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുക പതിവാണ്.
ADVERTISEMENT
ADVERTISEMENT