‘മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് ചൊറിയാന്‍ താല്‍പ്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക...’! തകർപ്പൻ പ്രതികരണവുമായി സനുഷ
ബോഡി ഷെയ്മിങ്ങിനെതിരെ തകർപ്പൻ പ്രതികരണവുമായി മലയാളത്തിന്റെ പ്രിയ താരം സനുഷ. തന്റെ തടിയെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്നും എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ലെന്നും തന്റെ പുതിയ ചിത്രത്തിനൊപ്പം താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘എന്റെ തടിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരോട്, ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നില്‍ക്കാന്‍ പറ്റില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് ചൊറിയാന്‍ താല്‍പ്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓര്‍ക്കുക’.– സനുഷ കുറിച്ചതിങ്ങനെ.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT