‘ലൂസിഫറി’നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.

ആരാധകര്‍ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാന്‍’ ആണ്, ഇരുവരും ചേർന്നൊരുക്കുന്ന, പ്രഖ്യാപിക്കപ്പെട്ട മറ്റൊരു ചിത്രം. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാന്‍’.

ADVERTISEMENT

ഇപ്പോഴിതാ, എമ്പുരാനുമായി ബന്ധപ്പെട്ട പൃഥ്വിയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലായിരിക്കുന്നത്. എമ്പുരാന്റെ ബജറ്റ് സംബന്ധിച്ച നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ചോദ്യം കേട്ട് ഞെട്ടിയ പൃഥ്വിയെയാണ് പോസ്റ്റില്‍ കാണുക. രസകരമായ അടിക്കുറിപ്പോടു കൂടിയാണ് താരം ചിത്രം പങ്കു വച്ചിരിക്കുന്നത്.

രാജൂ എമ്പുരാന്‍ ഒരു 50 കോടിക്ക് തീരുമായിരിക്കും അല്ലെ എന്ന ആന്റണി പെരുമ്പാവൂരിന്റെ ചോദ്യം കേട്ട് കണ്ണ് തള്ളുന്നതായാണ് തന്റെ ഫോട്ടോയ്ക്കൊപ്പമുള്ള പൃഥ്വിയുടെ കുറിപ്പ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT