‘ഓരോ ദിവസം കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നു’: മനോഹരമായ കുറിപ്പുമായി ഷാജി കൈലാസ്
മലയാളത്തിന്റെ പ്രിയതാരവും തന്റെ നല്ലപാതിയുമായ ആനിക്ക് മനോഹരമായ പിറന്നാൾ ആശംസകളുമായി സംവിധായകൻ ഷാജി കൈലാസ്.
ഓരോ ദിവസവും കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നുവെന്ന് ഷാജി കൈലാസ് ആനിയുടെ ചിത്രത്തിനൊപ്പം ഫെയ്സ്ബുക്കിൽ കുറിച്ചു.
ADVERTISEMENT
‘നീ എന്റെ ഭാര്യയായ ദിവസമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം. ഓരോ ദിവസം കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നു. എന്റെ ഭാര്യ, എന്റെ ജീവിത പങ്കാളി, എന്റെ അടുത്ത സുഹൃത്ത്, എന്റെ ഹീറോ എന്നിങ്ങനെ നിന്നെ എനിക്ക് ദൈവം സമ്മാനിച്ചു. ജീവിതത്തില്‍ നീ തന്ന എല്ലാ സ്‍നേഹത്തിനും വെളിച്ചത്തിനും നന്ദി മതിയാകില്ല’.– ഷാജി പറയുന്നു.
ഷാജി കൈലാസും ആനിയും 1996ലാണ് വിവാഹിതരായത്. മൂന്ന് ആണ്‍മക്കളാണ് ദമ്പതികള്‍ക്ക്. ജഗന്നാഥൻ, ഷാരോൺ, റോഷൻ.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT