മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോഡാഡി വിജയ പ്രദർശനം തുടരുമ്പോൾ, വൈകാരികമായ കുറിപ്പിലൂടെ പൃഥ്വിരാജിന് നന്ദി പറഞ്ഞ് താരത്തിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോൻ.

‘ബ്രോ ഡാഡി. അല്ലിയുടെ (അലംകൃത) പ്രിയപ്പെട്ട ബ്രോ ഡാഡിക്ക് ചിത്രം സമര്‍പ്പിക്കുന്നു. നന്ദി പൃഥ്വി. അച്ഛനുണ്ടായിരുന്നെങ്കില്‍ സിനിമ ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹമാണ് യാഥാര്‍ത്ഥ ബ്രോ ഡാഡി’.– സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ADVERTISEMENT

‘ഇത് അങ്കിളിനാണ്. എന്റെ അല്ലിയുടെ ബ്രോ ഡാഡി’ എന്ന കുറിപ്പോടെ, ചിത്രത്തിന്റെ ടൈറ്റിലിൽ സുപ്രിയയുടെ അച്ഛൻ വിജയകുമാറിനെ അനുസ്മരിക്കുന്ന കാര്‍ഡ് പൃഥ്വിരാജ് ഉൾപ്പെടുത്തിയിരുന്നു.

കഴിഞ്ഞ നവംബറിലായിരുന്നു സുപ്രിയയുടെ അച്ഛന്റെ വിയോഗം. കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു. നേരത്തെ മകള്‍ അലംകൃതയുടെ കവിതാ സമാഹാരവും സുപ്രിയ അച്ഛന് സമര്‍പ്പിച്ചിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT