‘ഖെദ്ദ’ ഒരു ഫാമിലി ത്രില്ലറോ ? ആശ ശരത്തും മകളും പ്രധാന വേഷങ്ങളിൽ: ട്രെയിലര്‍ എത്തി
ആശ ശരത്തും മകൾ ഉത്തരയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഖെദ്ദ’യുടെ ട്രെയിലർ എത്തി. ഒരു ഫാമിലി ത്രില്ലറാണ് ചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നു. സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും അഭിനയിക്കുന്നത്.
ഖെദ്ദ ഡിസംബര്‍ രണ്ടിന് തിയറ്ററുകളിൽ എത്തും. മനോജ് കാനയാണ് ഖെദ്ദ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമറ പ്രതാപ് പി. നായർ. ബിജിബാലാണ് പശ്ചാത്തല സംഗീതം.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT