നമിത പ്രമോദിന്റെ ‘സമ്മർ ടൗൺ കഫേ’യിൽ മെഗാസ്റ്റാറിന്റെ സ്റ്റൈലിഷ് എൻട്രി: ചിത്രങ്ങൾ പങ്കുവച്ച് താരം
നടി നമിത പ്രമോദിന്റെ സമ്മർ ടൗൺ റെസ്റ്റോ കഫേയിൽ എത്തി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ഇതിന്റെ ചിത്രങ്ങൾ നമിത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മമ്മൂട്ടിക്കൊപ്പം രമേഷ് പിഷാരടിയും ഉണ്ടായിരുന്നു.
കൊച്ചി പനമ്പിള്ളി നഗറിലാണ് നമിതയുടെ സമ്മർ ടൗണ്‍ എന്ന കഫേ ഓപ്പൺ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കഫേയുടെ ഉദ്ഘാടനം. താരങ്ങളായ അനു സിത്താര, രജിഷ വിജയൻ, മിയ, അപർണ ബാലമുരളി എന്നിവരും ഉദ്‌ഘാടനത്തിനെത്തിയിരുന്നു. നമിതയുടെ പ്രിയ സുഹൃത്തും നടൻ ദിലീപിന്റെ മകൾ മീനാക്ഷിയും ചടങ്ങിൽ പങ്കെടുക്കാൻ എത്തി. മീനാക്ഷിയ്ക്കൊപ്പം നാദിർഷായുടെ മക്കളായ ആയിഷയും ഖദീജയുമുണ്ടായിരുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT