‘നിക്ക് എവിടെ പോണ്...’ പിടിച്ചു നിർത്തിയും കിടന്നും സെൽഫി എടുപ്പ്...മാനേജർ നിലത്തു വീണു, ആളുകൾ ചവിട്ടി: വാരനാട് സംഭവിച്ചത്
വാരനാട് ദേവീ ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോട് അനുബന്ധിച്ചു നടന്ന ഗാനമേളയ്ക്ക് ശേഷം നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി തിരക്കഥാകൃത്ത് സുനീഷ് വാരനാട്. വാരനാട് സ്വദേശിയാണ് സുനീഷ്. സംഭവം നടക്കുമ്പോൾ അദ്ദേഹം

വാരനാട് ദേവീ ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോട് അനുബന്ധിച്ചു നടന്ന ഗാനമേളയ്ക്ക് ശേഷം നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി തിരക്കഥാകൃത്ത് സുനീഷ് വാരനാട്. വാരനാട് സ്വദേശിയാണ് സുനീഷ്. സംഭവം നടക്കുമ്പോൾ അദ്ദേഹം ക്ഷേത്രത്തിൽ ഉണ്ടായിരുന്നു.
‘‘ഗാനമേള ഗംഭീര വിജയമായിരുന്നു. അതിശയകരമായ തിരക്കും. പൊതുവേ കാര്യങ്ങൾ ശാന്തമായിരുന്നതിനാൽ, ഗാനമേള തീരും മുമ്പേ പൊലീസുകാര്‍ തൂക്കച്ചാടിന്റെ അടുത്തേക്ക് പോയി. തൂക്കച്ചാട് കുറേ ആളുകൾ ചേർന്ന് വലിക്കുന്നതായതിനാലും തിരക്ക് അധികമാകുമെന്നതിനാലും കൂടുതൽ ശ്രദ്ധ അവിടേക്കായിരുന്നു. ഇക്കൊല്ലം മൂന്ന് തൂക്കച്ചാടായിരുന്നു. അപ്പോഴേക്കും ഇവിടെ ഗാനമേള തീരുകയും ചെയ്തു. എന്നാൽ അതിനു ശേഷമാണ് കാര്യങ്ങൾ കൈവിട്ടു പോയത്. ഗാനമേള വലിയ വിജയമായതിനാലും, വിനീതിനോടുള്ള ഇഷ്ടത്താലും ഒപ്പം നിന്നു ഫോട്ടോയെടുക്കാൻ ജനം തിക്കിത്തിരക്കി. അമ്പലത്തിന്റെ മതിലിനുള്ളിലാണ് സ്റ്റേജ്. കിഴക്കേ നടയിലൂടെ പുറത്തിറങ്ങിയാലേ കാറിൽ കയറാൻ പറ്റൂ. ജനം സമ്മതിക്കണ്ടേ. പിടിച്ചു നിർത്തി സെൽഫി എടുക്കുവാ. നിക്ക് എവിടെ പോണ് എന്നൊക്കെ ചോദിച്ച് പിടിച്ചു നിർത്തി സെൽഫി എടുക്കാൻ തുടങ്ങി. ഒന്നോ രണ്ടോ ആളല്ല. ചിലർ കിടന്ന് ഒക്കെ സെൽഫി എടുക്കുവാ. അതിനിടെ വിനീതിന്റെ സ്റ്റേജ് ഷോസിന്റെ മാനേജർ നിലത്തു വീണു പോയി. അദ്ദേഹത്തെ ആളുകൾ ചവിട്ടി. ഞങ്ങൾ കുറച്ചു പേരും കമ്മറ്റിക്കാരുമൊക്കെ ചേർന്ന് ഒരു വഴിയുണ്ടാക്കി വിനീതിനെ പുറത്തെത്തിക്കുകയായിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ കാറിലേക്ക് ഓടിക്കയറിക്കോളാൻ പറയുകയായിരുന്നു. ആ ഓട്ടമാണ് ‘ഗാനമേള പൊളിഞ്ഞു, വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു’ എന്ന പേരിൽ ചിലർ പ്രചരിപ്പിച്ചത്’’. – സുനീഷ് വാരനാട് വനിത ഓൺലൈനോട് പറഞ്ഞു.