‘അനങ്ങാതെ 5 മിനിറ്റ് നിന്നാൽ നമ്മുടെ ദേഹത്തും അമ്മ വള്ളിച്ചെടി കയറ്റി വിടും’: വിഡിയോ പങ്കുവച്ച് സിതാര
തന്റെ അമ്മയ്ക്ക് ചെടികളോടുള്ള ഇഷ്ടം കുറിച്ച്, അമ്മയുടെ മനോഹരമായ പൂന്തോട്ടത്തിന്റെ വിഡിയോ പങ്കുവച്ച് ഗായിക സിതാര കൃഷ്ണകുമാര്‍.
‘അമ്മേടെ അടുത്ത് വളർന്നു വിളയാടുന്ന ഹരിതാഭ!!! ചെടികളാണെന്നും,മിണ്ടാപ്രാണികൾ ആണെന്നും പറഞ്ഞിട്ട് കാര്യം ഇല്ല... ഒരിത്തിരി ഉളുപ്പ്!!! ഇതേ വെള്ളവും വളവും തന്നെയല്ലേ ഞാനും തരുന്നത്!!!എന്റെ തോട്ടത്തിൽ വളരാത്തത് പോട്ടെ, കരിഞ്ഞു പേക്കോലമായി നിൽക്കണ്ട കാര്യം ഉണ്ടോ ഇതുങ്ങൾക്ക്!!!! അനങ്ങാതെ 5 മിനിറ്റ് നിന്നാൽ നമ്മുടെ ദേഹത്തും അമ്മ വള്ളിച്ചെടി കയറ്റി വിടും!!! അസൂയ അല്ലെന്ന് തോന്നുന്നു!!!!’.– സിതാര കുറിച്ചിരിക്കുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT