ഇതാര് ഇന്ദിരാഗാന്ധിയോ ? രസികൻ മുഹൂർത്തങ്ങൾ കോർത്തിണക്കി ‘വെള്ളരിപട്ടണം’ ട്രെയിലർ
മഞ്ജു വാരിയറും സൗബിൻ ഷാഹിറും പ്രധാനവേഷങ്ങളിലെത്തി, മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ‘വെള്ളരിപട്ടണം’ത്തിന്റെ ട്രെയിലർ എത്തി. ഫാമിലി–കോമഡി എന്റർടെയ്നർ ആണ് ചിത്രം എന്നു ട്രെയിലർ സൂചന നൽകുന്നു. ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് വെള്ളരിപട്ടണത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
അലക്‌സ് ജെ.പുളിക്കൽ ഛായാഗ്രഹണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.ആര്‍.മണി. എഡിറ്റിങ് – അപ്പു എന്‍.ഭട്ടതിരി. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. ചിത്രം മാർച്ച് 24ന് തിയറ്ററുകളിലെത്തും.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT