ഇന്നസെന്റോ...എന്നെ വിടില്ലാ...ഒടുവിൽ ദിലീപിന്റെ അനുകരണം, കയ്യടികളോടെ ജനം: വിഡിയോ വൈറൽ
ഉത്സവച്ചടങ്ങിൽ അതിഥിയായി എത്തി, വേദിയിൽ ഇന്നസെന്റിനെ അനുകരിച്ച് കയ്യടി വാരി നടൻ ദിലീപ്. കൊട്ടാരക്കര, പടിഞ്ഞാറ്റിൻകര മഹാദേവർക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി എത്തിയതായിരുന്നു താരം.
പ്രസംഗത്തിനിടെ ദിലീപ് പാട്ടു പാടണമെന്ന് കാണികള്‍ ആവശ്യപ്പെട്ടപ്പോൾ, പാട്ടും പ്രസംഗവും തനിക്കറിയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. എങ്കിൽ ഒരു മിമിക്രിയെങ്കിലും കാണിക്കൂ എന്നായി ജനം. എന്നാൽ ഇന്നസന്റിനെ അനുകരിക്കാമെന്ന് ദിലീപ്. സ്വതസിദ്ധമായ ശൈലിയില്‍ ഇന്നസന്റിനെ അനുകരിച്ച് ദിലീപ് കയ്യടി നേടിയത് ചടങ്ങിലെ മനോഹര നിമിഷമായി.
ADVERTISEMENT
ഉത്സവത്തോടനുബന്ധിച്ചുള്ള ചികിത്സാധനസഹായവും പഠനോപകരണങ്ങളും ദിലീപ് വിതരണം ചെയ്തു. ചലച്ചിത്ര പിന്നണിഗായകൻ നജിം അർഷാദ് നയിച്ച ഗാനമേളയും അരങ്ങേറി.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT