‘രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ മേജർ ശസ്ത്രക്രിയ, മരണ സാധ്യതയുണ്ടെങ്കിലും രക്ഷപ്പെടാനാണ് കൂടുതൽ സാധ്യത’: വിഡിയോ പങ്കുവച്ച് ബാല
ആശുപത്രി വാസത്തിനിടെ, ഏറെക്കാലത്തിനു ശേഷം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട് നടൻ ബാല. അനാരോഗ്യത്തെ തുടർന്ന് ഏതാനും നാളുകൾക്ക് മുൻപാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാം വിവാഹവാർഷികത്തോട് അനുബന്ധിച്ച് പങ്കുവച്ച വിഡിയോയിൽ തന്റെ രോഗത്തെ കുറിച്ച് താരം തുറന്നു പറയുന്നു. പ്രാർത്ഥിച്ചവർക്ക് നന്ദി

ആശുപത്രി വാസത്തിനിടെ, ഏറെക്കാലത്തിനു ശേഷം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട് നടൻ ബാല. അനാരോഗ്യത്തെ തുടർന്ന് ഏതാനും നാളുകൾക്ക് മുൻപാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രണ്ടാം വിവാഹവാർഷികത്തോട് അനുബന്ധിച്ച് പങ്കുവച്ച വിഡിയോയിൽ തന്റെ രോഗത്തെ കുറിച്ച് താരം തുറന്നു പറയുന്നു. പ്രാർത്ഥിച്ചവർക്ക് നന്ദി പറയാനും ബാല മറന്നില്ല.
‘ആശുപത്രിയിൽ വന്നിട്ട് ഏകദേശം ഒരുമാസം ആയി. എലിസബത്തിന്റെ നിർബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് വീണ്ടും വരികയാണ്. ഇനി ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ മേജർ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യതയുണ്ട്. എന്നാൽ രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. നെഗറ്റീവ് ആയി ഒന്നും ചിന്തിക്കുന്നില്ല. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു’.– വിഡിയോയിൽ ബാല പറയുന്നു.