‘നീ മുഖ്യമന്ത്രിയുടെ വണ്ടി തടയുമോടാ’: അകമ്പടി വാഹനം കാറിൽ ഇടിപ്പിച്ചു, മോശം പെരുമാറ്റവും: പരാതി നൽകി കൃഷ്ണ കുമാർ
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനപ്പൂർവം തന്റെ കാറിലിടിപ്പിച്ചെന്ന പരാതിയുമായി ബിജെപി ദേശീയ നിർവാഹക സമിതിയംഗവും നടനുമായ ജി.കൃഷ്ണകുമാർ, പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകുമ്പോൾ പന്തളത്തു വച്ചു മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളിലൊന്ന് കാറിൽ ഇടിപ്പിക്കുകയായിരുന്നുവെന്നു കൃഷ്ണകുമാർ പന്തളം

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനപ്പൂർവം തന്റെ കാറിലിടിപ്പിച്ചെന്ന പരാതിയുമായി ബിജെപി ദേശീയ നിർവാഹക സമിതിയംഗവും നടനുമായ ജി.കൃഷ്ണകുമാർ, പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകുമ്പോൾ പന്തളത്തു വച്ചു മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളിലൊന്ന് കാറിൽ ഇടിപ്പിക്കുകയായിരുന്നുവെന്നു കൃഷ്ണകുമാർ പന്തളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർ മോശമായി പെരുമാറിയെന്നും കൃഷ്ണകുമാർ ആരോപിച്ചു.
‘‘പന്തളം നഗരത്തിൽവച്ചായിരുന്നു സംഭവം. മുഖ്യമന്ത്രി പോയി 20 മിനിറ്റുകൾക്ക് ശേഷമാണ് അകമ്പടി വാഹനങ്ങളിലൊന്നായ സ്ട്രൈക്കർ ഫോഴ്സിന്റെ ബസ് വരുന്നത്. നഗരത്തിൽ തിരക്കിനിടെ ഹോണടിച്ച് ബഹളമുണ്ടാക്കിയാണ് വാഹനമെത്തിയത്. വാഹനം ഇടിപ്പിച്ചശേഷം എടാ നീ മുഖ്യമന്ത്രിയുടെ വണ്ടി തടയുമോടാ, തുടങ്ങി മോശം സംസാരമാണ് ഉണ്ടായത്. ഇതിന്റെ ഫോട്ടോ എടുത്ത് വച്ചിട്ടുണ്ട്. പാർട്ടിയുടെ കൊടി കണ്ടിട്ട് ഇടിപ്പിച്ചതാകാം. മനസ്സിനകത്തെ രാഷ്ട്രീയ വിരോധമായിരിക്കാം പുറത്ത് വന്നത്. ഇത്തരക്കാരെ മുഖ്യമന്ത്രി നിയന്ത്രിക്കണം. എല്ലാവരേയും ഇടിച്ച് തെറിപ്പിച്ച് പോകാനാണ് ശ്രമമെങ്കിൽ മുഖ്യമന്ത്രി ഹെലികോപ്ടറിൽ പോകുന്നതാണ് നല്ലത്. മനുഷ്യന് തലവേദനയില്ലലോ’’– കൃഷ്ണകുമാർ പ്രതികരിച്ചു.