ക്ലീൻ ഷേവ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് തമിഴകത്തിന്റെ ഇളയദളപതി വിജയ്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദ് ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം എന്ന സിനിമയ്ക്കു വേണ്ടിയാണ് താരത്തിന്റെ ക്ലീന്‍ ഷേവ് മേക്കോവർ. ഏറെ വർഷങ്ങൾക്കു

ക്ലീൻ ഷേവ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് തമിഴകത്തിന്റെ ഇളയദളപതി വിജയ്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദ് ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം എന്ന സിനിമയ്ക്കു വേണ്ടിയാണ് താരത്തിന്റെ ക്ലീന്‍ ഷേവ് മേക്കോവർ. ഏറെ വർഷങ്ങൾക്കു ശേഷമാണ് ക്ലീൻ ഷേവ് ലുക്കിൽ വിജയ് സിനിമയിലെത്തുന്നത്.

ലൊക്കേഷൻ യൂണിറ്റിലുള്ള വണ്ടിയുടെ മുകളിൽ കയറി താരം ആരാധകർക്കൊപ്പം എടുത്ത സെൽഫി വിഡിയോയും വൈറലാവുകയാണ്. പുതിയ ചിത്രത്തിൽ അച്ഛന്റെയും മകന്റെയും വേഷത്തിൽ രണ്ട് ഗെറ്റപ്പുകളിലാകും താരം എത്തുക. ഡി ഏയ്ജിങ് ടെക്നോളജിയിലാകും വിജയ്‌യുടെ ചെറുപ്പം സിനിമയിൽ അവതരിപ്പിക്കുക.

ADVERTISEMENT

വിജയ്‌യുടെ നായികയായി തെലുങ്ക് താരം മീനാക്ഷി ചൗദരി എത്തുന്നു. ജയറാം, പ്രശാന്ത്, മോഹൻ, സ്നേഹ, പ്രഭു ദേവ, അജ്മൽ അമീര്‍, ലൈല, വിടിവി ഗണേശ്, യോഗി ബാബു തുടങ്ങിയവും വെങ്കട് പ്രഭുവിന്റെ സ്ഥിരം കൂട്ടാളികളായ വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

യുവൻ ശങ്കർ രാജയാണ് സംഗീതം. സയൻസ് ഫിക്‌ഷൻ ഗണത്തിൽപെടുന്ന സിനിമയുമായാകും ഇത്തവണ വെങ്കട് പ്രഭുവിന്റെ വരവ്. നേരത്തെ വിര്‍ച്വൽ പ്രൊഡക്‌ഷന്റെ ഭാഗമായുള്ള സെറ്റ് വർക്കുകളുടെ ചിത്രങ്ങള്‍ വെങ്കട് പ്രഭു പങ്കുവച്ചിരുന്നു. ഇതിനായി വിജയ്‌യും സംവിധായകനും അമേരിക്ക സന്ദർശിച്ചിരുന്നു.  അതേസമയം, ഹോളിവുഡ് സിനിമകളായ ജെമിനി മാൻ, ഡിബി കൂപ്പർ എന്നിവയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ‘ഗോട്ട്’ ഒരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ADVERTISEMENT
ADVERTISEMENT