‘ആചാരങ്ങളില്ലാതെ, ഒരുതരി പൊന്നണിയാതെ, ചിറ്റൂർ സബ് റജിസ്ട്രാർ ഓഫീസിൽ വച്ച് അവർ ഒന്നിച്ചു’: ദേവദത്ത് ഷാജി വിവാഹിതനായി
മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം ‘ഭീഷ്മപർവം’ ത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി. ഷൈന രാധാകൃഷ്ണനാണ് വധു. ചിറ്റൂർ സബ് റജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നടി റൈന രാധാകൃഷ്ണന്റെ ഇരട്ട

മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം ‘ഭീഷ്മപർവം’ ത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി. ഷൈന രാധാകൃഷ്ണനാണ് വധു. ചിറ്റൂർ സബ് റജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നടി റൈന രാധാകൃഷ്ണന്റെ ഇരട്ട സഹോദരിയാണ് ഷൈന.
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് ദേവദത്ത് ഷാജിയുടെ സിനിമയിലെ തുടക്കം.
വികാരനിർഭരമായ ഒരു കുറിപ്പാണ് വിവാഹചിത്രങ്ങൾക്കൊപ്പം ഷൈനയുടെ അമ്മ സുനന്ദ പങ്കുവച്ചത്.
‘ആചാരങ്ങളില്ലാതെ, ഒരുതരി പൊന്നണിയാതെ, ചിറ്റൂർ സബ് റജിസ്ട്രാർ ഓഫീസിൽ വച്ച് ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഒരു ഒപ്പിലൂടെ അവൾ ‘ദേവവധുവായി’. തക്കു... ദത്താ എനിക്ക് നിങ്ങളെ കുറിച്ച് അഭിമാനം! ആളുകൾ എന്ത് പറയുമെന്ന മറ്റുള്ളവരുടെ ചോദ്യത്തിന്, എന്റെ ചെറിയ ആശങ്കയ്ക്ക്, അവരെന്തും പറഞ്ഞോട്ടെ എന്ന ഉറച്ച സ്വരത്തിൽ പറഞ്ഞതിന്, കൂടെ കട്ടയ്ക്ക് നിന്ന ഷാജി ചേട്ടനും സുബിക്കും സ്നേഹം. സുനന്ദയ്ക്ക് ചെലവില്ലലോ എന്ന് മുഖത്തു നോക്കി പറഞ്ഞ പ്രിയരേ... ഇത് എന്റെ മകളുടെ ആദർശമാണ്! സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ള ഇൻഡിപെൻഡന്‍ഡ് ആയ തക്കൂന്റെ കൂടെ നിൽക്കുക എന്നുള്ളത് തന്നെയാണ് ഒരു അമ്മ എന്ന നിലയിൽ എനിക്ക് അവൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം’.– സുനന്ദ കുറിച്ചു.