പതിമൂന്നാം വിവാഹവാർഷികം ആഘോഷമാക്കി മലയാളത്തിന്റെ പ്രിയതാരദമ്പതികളായ പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. ഇരുവരും സോഷ്യൽ മീഡിയയിൽ പരസ്പരം ആശംസകൾ പങ്കുവച്ചു. ‘എന്റെ പങ്കാളിക്ക് സന്തോഷകരമായ വിവാഹ വാർഷിക ആശംസകൾ നേരുന്നു. സുഹൃത്തുക്കളായിരിക്കുന്നതിൽ നിന്ന് അവിശ്വസനീയമായ പ്രത്യേകതകളുള്ള ഒരു

പതിമൂന്നാം വിവാഹവാർഷികം ആഘോഷമാക്കി മലയാളത്തിന്റെ പ്രിയതാരദമ്പതികളായ പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. ഇരുവരും സോഷ്യൽ മീഡിയയിൽ പരസ്പരം ആശംസകൾ പങ്കുവച്ചു.

‘എന്റെ പങ്കാളിക്ക് സന്തോഷകരമായ വിവാഹ വാർഷിക ആശംസകൾ നേരുന്നു. സുഹൃത്തുക്കളായിരിക്കുന്നതിൽ നിന്ന് അവിശ്വസനീയമായ പ്രത്യേകതകളുള്ള ഒരു പെൺകുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നു. വലിയ സ്വപ്നം കാണാനും കൂടുതൽ കഠിനമായ വെല്ലുവിളികൾ ഏറ്റെടുക്കാനും നമുക്ക് കഴിയട്ടെ. വരും വർഷങ്ങളിൽ ഈ യാത്ര നമ്മെ എവിടേക്കാണ് എത്തിക്കുന്നതെന്ന് കാണാൻ ഞാൻ കാത്തിരിക്കുകയാണ്’.– പൃഥ്വിരാജ് കുറിച്ചതിങ്ങനെ.

ADVERTISEMENT

‘13 വർഷം പൂർത്തിയാക്കുന്നു. നമ്മൾ കണ്ടുമുട്ടിയപ്പോൾ ഉള്ള ചെറിയ കുട്ടികളിൽ നിന്ന് വിസ്മയകരമായ ഒരു പെൺകുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നു. ഈ യാത്രയ്ക്കിടെ ദുർഘടമായ വഴികളിൽ കൂടി നമ്മൾ എത്രദൂരം പോയെന്ന് എനിക്കോർമ്മയില്ല എന്നിട്ടും നമ്മൾ അതെല്ലാം അതിജീവിച്ചു. പ്രിയപ്പെട്ട പൃഥ്വിക്ക് പതിമൂന്നാം വാർഷിക ആശംസകൾ. ഏറ്റവും മികച്ച ഒരു ജീവിതം നയിച്ചുകൊണ്ട് നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി പരസ്പരം പ്രേരിപ്പിച്ചുകൊണ്ട് ഇനിയുള്ള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാം’.– സുപ്രിയ കുറിച്ചു.

ദീര്‍ഘകാലത്തെ പ്രണയത്തെത്തുടർന്ന് പൃഥ്വിരാജും സുപ്രിയ മേനോനും ഒന്നായത് 2011 എപ്രിൽ 25 നായിരുന്നു. 2014ലാണ് ഇവർക്ക് അലംകൃത എന്ന മകൾ ജനിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT